അമേരിക്കയെ കൂടുതല്‍ മികവിലേക്ക് നയിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായതിനു ശേഷം ആദ്യമായി അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ അഭിസംബോധനം ചെയ്യുകയായിരുന്നു ട്രംപ്. വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ല. മുസ്‌ലിം ലോകത്തിന്റെ പിന്തുണയോടു കൂടി ഐ.എസിനെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാന്‍സാസില്‍ കഴിഞ്ഞയാഴ്ച ഇന്ത്യക്കാരന്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ അപലപിച്ചുകൊണ്ടാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. ഐക്യത്തെക്കുറിച്ചു അമേരിക്കയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള സന്ദേശമായിരുന്നു പ്രസംഗത്തിലുണ്ടായിരുന്നത്.

ഭീകരതയില്‍ നിന്ന് അമേരിക്കയെ രക്ഷപ്പെടുത്താന്‍ കര്‍ശന നടപടികള്‍ കൊണ്ടുവരും. വിസാ നിരോധനം നടപ്പിലാക്കാന്‍ നിയമനടപടികളുമായി മുന്നോട്ടു പോകും. കുടിയേറ്റ നിയന്ത്രണം ശക്തമായി തുടരും. രാജ്യ സുരക്ഷയാണ് പ്രധാന ലക്ഷ്യം. ഒബാമ കെയര്‍ വന്‍ ദുരന്തമായിരുന്നെന്നും അദ്ദേഹം തുറന്നടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here