കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരത്തിനു വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ ഹോള്‍ അര്‍ഹമായി. മികച്ച നടനായി വിനായകനും നടിയായി രജീഷ വിജയനും (അനുരാഗകരിക്കിന്‍ വെള്ളം)  തിരഞ്ഞെടുക്കപ്പെട്ടു. വിധു വിന്‍സന്റാണ്  മികച്ച സംവിധായക (മാന്‍ ഹോള്‍). മികച്ച രണ്ടാമത്തെ ചിത്രം സന്തോഷ്‌ ബാബു സേനന്‍ സതീഷ്‌ ബാബുസേനന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഒറ്റയാള്‍ പാതയാണ്. മന്ത്രി എ കെ ബാലന്‍  വാര്‍ത്താസമ്മേളനത്തിലാണ് 2016 ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

കലാമൂല്യവും ജനപ്രിയതയും ഉള്ള ചിത്രമായി മഹേഷിന്റെ പ്രതികാരം തെരഞ്ഞെടുക്കപ്പെട്ടു. ദിലീഷ് പോത്തനാണ് സംവിധായകന്‍. ആഷിക് അബുവാണ് ചിത്രം നിര്‍മ്മിച്ചത്. മികച്ച ഷാനവാസ് കെ ബാവക്കുട്ടി (കിസ്‌മത്)യാണ് മികച്ച നവാഗത സംവിധായകന്‍.

എം ജയചന്ദ്രനാണ് സംഗീത സംവിധായകന്‍ (കാംബോജി) ഈ ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ച അന്തരിച്ച ഒഎന്‍വിയാണ് മികച്ച ഗാനരചയിതാവ്. ഗായകനായി സൂരജ് സന്തോഷും (ഗപ്പി) ഗായികയായി കെ എസ് ചിത്രയും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റ് പ്രധാന അവാര്‍ഡുകള്‍:

സ്വഭാവനടന്‍: മണികണ്ഠന്‍ ആശാരി  (കമ്മട്ടിപ്പടം)
സ്വഭാവനടി: കാഞ്ചന പി കെ  (ഓലപ്പീപ്പി)

മികച്ച കഥാകൃത്ത്: സലിം കുമാര്‍ (കറുത്ത ജൂതന്‍)

മികച്ച തിരക്കഥാകൃത്ത് : ശ്യാം പുഷ്‌ക്കരന്‍ (മഹേഷിന്റെ പ്രതികാരം)

ക്യാമറമാന്‍ : എം ജെ രാധാകൃഷ്ണന്‍ (കാട് പൂക്കുന്ന നേരം)

നൃത്ത സംവിധാനം: (നടന്‍) വിനീത് (കാംബോജി).

ഡബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍) വിജയമോഹന്‍ മേനോന്‍  (ഒപ്പം)
ഡബിംഗ് ആര്‍ട്ടിസ്റ്റ് (സ്ത്രീ) എം തങ്കമണി (ഓലപ്പീപ്പി)

പ്രത്യേക ജൂറി അവാര്‍ഡ് :
നടന്‍: കെ കലാധരന്‍ (ഒറ്റയാള്‍ പാത)

നടി: സുരഭി (മിന്നാമിനുങ്ങ്‌)
കഥ: ഇ സന്തോഷ്‌ കുമാര്‍

ഒഡിയ സംവിധായകനും ക്യാമറാമനുമായ എ കെ ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. പ്രിയനന്ദനന്‍, സുദേവന്‍, സുന്ദര്‍ദാസ്, പിഎഫ് മാത്യൂസ്, മീനാ പിള്ള, ശാന്തികൃഷ്ണ, വി ടി മുരളി, അരുണ്‍ നമ്പ്യാര്‍, മഹേഷ് പഞ്ചു (മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here