ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍ സംഘടിപ്പിക്കുന്ന ഈവര്‍ഷത്തെ ആദ്യ തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ മാര്‍ച്ച് 18-നു ശനിയാഴ്ച നടത്തപ്പെടും. സെമിനാറിനു വേദിയാകുന്നത് പ്രൊസ്‌പെക്ട് ഹൈറ്റ്‌സിലെ 600 നോര്‍ത്ത് മില്‍വാക്കി അവന്യൂവിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സ് ബൈകാള്‍സണ്‍ ഹോട്ടലില്‍ വച്ചാണ്. രാവിലെ 7.30-ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാര്‍ ഉച്ചകഴിഞ്ഞ് 2.30 വരെ തുടരും. രജിസ്‌ട്രേഷന്‍ ഫീസ് മാര്‍ക്ക് അംഗത്വമുള്ളവര്‍ക്ക് 10 ഡോളര്‍. അംഗത്വമില്ലാത്തവര്‍ക്ക് 35 ഡോളര്‍ എന്നവിധമാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ ലൈസന്‍സ് പുതുക്കാന്‍ വേണ്ട 24 സിഇയുവില്‍ 6 സിഇയു ഈ സെമിനാറിലെ പങ്കാളിത്തംവഴി ലഭിക്കുന്നതാണ്.

വിദഗ്ധരും അനുഭവസമ്പന്നരുമായ ആറ് മികച്ച പ്രഭാഷകരെയാണ് മാര്‍ക്ക് നേതൃത്വം നല്‍കുന്ന ഈ സെമിനാറിനായി കണ്ടെത്തിയിട്ടുള്ളത്. ഹോളിഫാമിലി മെഡിക്കല്‍ സെന്റര്‍ നഴ്‌സിംഗ് വിഭാഗം മേധാവി ഷിജി അലക്‌സ്, റാപ്പ് യൂണിവേഴ്‌സിറ്റി ക്ലിനിക്കല്‍ എഡ്യൂക്കേഷന്‍ മേധാവി ജെ. ബ്രാഡി സ്‌കോട്ട്, അലര്‍ജി ആന്‍ഡ് ഇമ്യൂണോളജി സ്‌പെഷലിസ്റ്റ് ഡോക്ടര്‍ അലക്‌സ് തോമസ്, യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി ഹോസ്പിറ്റല്‍ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ഹര്‍ഷ കുമാര്‍, പ്രൊഫഷണല്‍ ലൈസന്‍സ് സ്‌പെഷലിസ്റ്റ് ആയ ജെസീക്ക ബീര്‍, അറ്റോര്‍ണി അലക്‌സ് കൂപ്പര്‍ എന്നിവര്‍ സെമിനാറിലെ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.marcillinois.org എന്ന വെബ്‌സൈറ്റ് വഴി അതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

സെമിനാറിനോട് അനുബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് മാര്‍ക്ക് എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സായ റജിമോന്‍ ജേക്കബ് (847 877 6898), സനീഷ് ജോര്‍ജ് (224
616 0457) എന്നിവരുമായി ബന്ധപ്പെടുക. മലയാളികളായ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമിടയില്‍ സെമിനാറിന് വേണ്ടത്ര പ്രചാരം നല്‍കി മികച്ച പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് മാര്‍ക്ക് പ്രസിഡന്റ് യേശുദാസന്‍ ജോര്‍ജ് താത്പര്യപ്പെടുന്നു. സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here