പത്തു രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നു. പഴയ നോട്ടുകള്‍ പിന്‍വലിക്കാതെയായിരിക്കും പുതിയ നോട്ടുകള്‍ ഇറക്കുക. കൂടുതല്‍ സുരക്ഷാ സംവിധാനത്തോടെയാണ് പുതിയ നോട്ടുകള്‍ വരികയെന്ന് ആര്‍.ബി.ഐ അറിയിച്ചു.

മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള 2005 സീരിസ് നോട്ടുകളാണ് പുറത്തിറക്കുക. നമ്പറിന് അടുത്ത് എല്‍ എന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പും ഉണ്ടായിരിക്കും. 2017 എന്ന് പ്രിന്റിങ് വര്‍ഷം രേഖപ്പെടുത്തി പുറത്തിറക്കുന്ന നോട്ടിന് ഒട്ടേറെ സുരക്ഷാ മാനദണ്ഡങ്ങളും ഉണ്ടായിരിക്കുമെന്ന് ആര്‍.ബി.ഐ അറിയിച്ചു.

ഈയിടെ 50, 20 രൂപയുടെ പുതിയ നോട്ടുകളും ഇറക്കിയിരുന്നു. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന്റെ പിന്നാലെയാണ് ചെറിയ ഡിനോമിനേഷന്‍ നോട്ടുകളും പുതുക്കി ഇറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here