നോട്ട് നിരോധനം ഇന്ത്യയുടെ അതിസമ്പന്നരെയും ബാധിച്ചതായി റിപ്പോര്‍ട്ട്. 11 ശതകോടിപതികള്‍ക്ക് ആ സ്ഥാനം നഷ്ടമാവാന്‍ നോട്ട് നിരോധനം കാരണമായെന്നാണ് ചൈനയിലെ ബിസിനസ് മാഗസിനായ ഹുരുണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 26 ബില്യണ്‍ ഡോളര്‍ സമ്പത്തുമായി ഇന്ത്യയിലെ സമ്പന്നനായി മുകേഷ് അംബാനി തന്നെ തുടരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

രാജ്യത്ത് ഒരു ബില്യണ്‍ സമ്പത്തുള്ള 132 ശതകോടീശ്വരന്മാര്‍ ഇപ്പോഴുണ്ട്. നോട്ട് നിരോധനത്തെത്തുടര്‍ന്നാണ് ഇതില്‍ കുറവുണ്ടായതെന്നാണ് കണക്ക്.

അംബാനിക്കു ശേഷം എസ്.പി ഹിന്ദുജ ആന്റ് ഫാമിലിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 14 ബില്യണ്‍ ഡോളറാണ് ഇവരുടെ ആസ്തി. സമാനമായ സമ്പത്തുമായി ദിലീപ് ശാങ്‌വിയാണ് മൂന്നാം സ്ഥാനത്ത്.

സമ്പന്നര്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈയിലാണ്. 42 ശതകോടീശ്വരന്മാര്‍ ഇവിടെയുണ്ട്. പിന്നീട് ഡല്‍ഹിയും (22) അഹമ്മദാബാദു (9)മാണുള്ളത്.

ഫ്ളിപ്കാര്‍ട്ട് ഉടമ സച്ചിന്‍ ബാന്‍സാല്‍, ബിന്നി ബാന്‍സാല്‍ എന്നിവരാണ് ശതകോടിപതി ലിസ്റ്റില്‍ നിന്ന് ഒഴിവായ പ്രമുഖര്‍. അതേസമയം, പതഞ്ജലിയുടെ ആചാര്യ ബാലകൃഷ്ണ ഈ പട്ടികയില്‍ പുതുമുഖമായി ഇടംനേടി. 3.7 ബില്യണ്‍ ഡോളര്‍ സമ്പത്തുമായി 29-ാം സ്ഥാനത്താണ് ആചാര്യ ഇടംപിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here