ലോകത്തില്‍ ആകെയുള്ള 440 മുതല്‍ 880 മില്ല്യണ്‍ ടണ്‍ എട്ടുകാലികള്‍ ഒരു വര്‍ഷത്തില്‍ ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങളുടെ ആകെ തുക 85 മില്ല്യണ്‍ ആനകളുടേതിന് സമമാണെന്ന് സ്വിസര്‍ലണ്ട് യൂണിവേഴ്‌സിറ്റി ഓഫ് ബേസില്‍ പ്രമുഖ ഗവേഷകനായ മാര്‍ട്ടിന്‍ നൈഫെല്ലര്‍ നടത്തിയ പുതിയ പഠനത്തില്‍ കണ്ടെത്തി.

എട്ടു വിഭാഗത്തില്‍ തന്നെ 45000 ഇനം ജീവികളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചെടികളെയും, മരങ്ങളേയും നശിപ്പിക്കുന്ന കീടങ്ങളെ എട്ടുകാലികള്‍ ഭക്ഷിക്കുന്നതിനാലാണ് വലിയ കാടുകളും, പുല്‍ മൈതാനങ്ങളും നിലനില്‍ക്കുന്നതെന്നും ഗവേഷണത്തില്‍ കണ്ടെത്തിയതായി മാര്‍ട്ടിന്‍ പറയുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ എട്ടു കാലികള്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു.

മനുഷ്യരെ കുറിച്ചും, തിമിഗലങ്ങളെ കുറിച്ചും നടത്തിയ പഠനത്തില്‍ 440 മില്ല്യണ്‍ ടണ്‍ മാംസവും മീനുമാണ് ലോകജനത വര്‍ഷത്തില്‍ അകത്താക്കുന്നതെങ്കില്‍ കടലില്‍ ജീവിക്കുന്ന തിമിംഗലങ്ങള്‍ 300 മുതല്‍ 500 വരെ മില്ല്യണ്‍ ടണ്‍ സീഫുഡാണ് ഉപയോഗിക്കുന്നത്. ഇത്രയും അധികം ഭക്ഷണ സാധനങ്ങള്‍ മനുഷ്യനും, മൃഗജാലങ്ങളും തിന്നു തീര്‍ക്കുമ്പോഴും, അതിനനുസൃതമായോ കൂടുതലായോ ഉല്‍പ്പാദനം നടക്കുന്നു എന്നതാണ് വിചിത്രമായി തോന്നുന്നതെന്ന് മാര്‍ട്ടിന്‍ നൈഫല്ലര്‍ ചൂണ്ടിക്കാണിക്കുന്നത്. നീണ്ട വര്‍ഷത്തെ പഠനത്തിനും,ഗവേഷണത്തിനുമൊടുവില്‍ തയ്യാറക്കിയ റിപ്പോര്‍ട്ട് ഈയ്യിടെയാണ് പ്രസിദ്ധീകരിച്ചത്.

spiders2

LEAVE A REPLY

Please enter your comment!
Please enter your name here