വാഷിങ്ടൺ: 2018 സാമ്പത്തിക വർഷത്തെ എച്ച് 1 ബി. വിസക്കുള്ള അപേക്ഷകൾ ഏപ്രിൽ മൂന്നു മുതൽ സ്വീകരിക്കുമെന്ന് യു.എസ്. വിസ പദ്ധതിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് നടപടി. നേരേത്ത ഏപ്രിൽ മൂന്നു മുതൽ ആറു മാസത്തേക്ക് താത്കാലികമായി പ്രീമിയം വിസ നടപടികൾ നിർത്തിവെച്ചതായി യു.എസ്.സി.എെ.എസ് അറിയിച്ചിരുന്നു. ഇത് ഇന്ത്യൻ എെ.ടി. മേഖലക്കും അമേരിക്കയിൽ ഉയർന്ന തൊഴിൽ തേടുന്നവർക്കും തിരിച്ചടിയാണ്.

മുൻവർഷങ്ങളിലേതിന് വിപരീതമായി, എന്നുവരെയാണ് വിസ അപേക്ഷ സ്വീകരിക്കുകയെന്ന് യു.എസ്. സിറ്റിസൺ ആൻഡ് ഇമിഗ്രേഷൻ സർവിസ്(യു.എസ്.സി.എെ.എസ്) അധികൃതർ വ്യക്തമാക്കിയിട്ടില്ല. സാധാരണയായി അഞ്ചു ദിവസത്തേക്കാണ് അപേക്ഷ സ്വീകരിക്കുക. കഴിഞ്ഞ വർഷങ്ങളിൽ നിബന്ധന അനുസരിച്ച് സ്വീകരിക്കാവുന്ന 85,000 എച്ച് 1 ബി. വിസ ഹരജികൾ വകുപ്പിന് ലഭിച്ചിരുന്നു. പൊതു വിഭാഗത്തിൽ 65,000 വിസകളും യു.എസ് അക്കാദമിക സ്ഥാപനങ്ങളിൽനിന്ന് ബിരുദാനന്തര ബിരുദം ലഭിച്ച വിദ്യാർഥികൾക്ക് 20,000 വിസയുമാണ് അനുവദിക്കുന്നത്.

 ഗവേഷണത്തിനും ശാസ്ത്ര സ്ഥാപനങ്ങളിലേക്കും എച്ച് 1 ബി. വിസ ഉപയോഗിച്ചുവരുന്നവരെ ഇൗ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ആറു മാസത്തേക്ക് പ്രീമിയം വിസ നടപടികൾ നിർത്തിവെച്ച സാചര്യത്തിൽ ഇവരുടെ വിസ നടപടികൾ തടസ്സപ്പെട്ടിരിക്കുകയാണ്. നേരത്തേ വന്ന റിപ്പോർട്ടുകൾക്കു വിപരീതമായി ഇൗ വർഷം വിസ എച്ച്1 ബി വിസ പരിഷ്കരിക്കണമുണ്ടാവില്ലെന്ന് സൂചിപ്പിക്കുന്നതാണ് യു.എസ്.സി.െഎ.എസിെൻറ അറിയിപ്പ്. ഏപ്രിൽ മൂന്നിനുമുമ്പ് സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. ഉയർന്ന തൊഴിലുകളിൽ വിദേശികളെ താൽകാലികമായി നിയമിക്കാൻ അനുമതി നൽകുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച് 1 ബി.

LEAVE A REPLY

Please enter your comment!
Please enter your name here