ന്യൂയോർക്ക്: ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യനെറ്റിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് മഞ്ഞു വീണുറഞ്ഞു കിടക്കുന്ന അമേരിക്കയിലെ ചൂടുള്ള വിശേഷങ്ങളുമായെത്തുന്ന യൂ. എസ്. വീക്കിലി റൗണ്ടപ്പിൽ ഈയാഴ്ച്ച അമേരിക്കയിലെ കോളേജ് ബാസ്ക്കറ്റ് ബോൾ മത്സരമായ മാർച്ച് മാസ്നെസ്സിന്റെ വിശേഷങ്ങളും, വിപണിയിൽ പുതു മോഡലുമായി എത്തിയ നോക്കിയ 3310 തുടങ്ങിയ വിശേഷങ്ങളുമായാണ് എത്തുന്നത്. 

അമേരിക്കയുടെ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ എഴുതിയ പുതിയ പുസ്തകത്തെപ്പറ്റിയും, അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) വുമൺസ് ഫോറം സംഘടിപ്പിച്ച സെമിനാറിന്റെ പ്രശക്ത ഭാഗങ്ങളും ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പ് ലോക മലയാളികളുടെ മുന്നിൽ എത്തിക്കും. ഫോമായുടെ റീജണൽ – ദേശീയ നേതാക്കൾ പങ്കെടുത്ത പരിപാടിയുടെ വിഷയം “മാറ്റത്തിനായി ധീരരാകൂ” എന്നതായിരുന്നു. 

അതിനു ശേഷം സാൻഫ്രാൻസിസ്കോയിൽ സർഗവേദി എന്ന സംഘടനയുടെ അടിമുഖ്യത്തിൽ അവതരിപ്പിച്ച “കാട്ടുകുതിര” എന്ന നാടകത്തിന്റെ വിശേഷങ്ങളും ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഫിലാഡൽഫിയയിൽ എക്യുമിനിക്കൽ ദേവാലയങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക പ്രാർത്ഥനാദിനത്തിന്റെ പ്രശക്ത ഭാഗങ്ങളും യൂ.എസ്. റൗണ്ടപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: രാജു പള്ളത്ത് 732 429 9529.

വിനോദ് കൊണ്ടൂർ ഡേവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here