Home / പുതിയ വാർത്തകൾ / പീഡകര്‍ക്ക് വന്ധ്യം കരണം അനിവാര്യം (മോന്‍സി കൊടുമണ്‍)

പീഡകര്‍ക്ക് വന്ധ്യം കരണം അനിവാര്യം (മോന്‍സി കൊടുമണ്‍)

പീഡകര്‍ക്കു വന്ധ്യം കരണം അനിവാര്യം    2002-ല്‍ കേരളത്തില്‍ പോക്സോ നിയമം കൊണ്ടുവന്നെങ്കില്‍  പോലും പീഡനത്തിന്‍റെ കാര്യത്തില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല. കേരളത്തില്‍ ഇതിന് ഇന്നു മൂന്നു കോടതികള്‍ മാത്രമേ ഉള്ളൂവെന്ന് തോന്നുന്നു. വീട്ടിലെ രക്ഷാകര്‍ത്താക്കളും, മുത്തച്ഛനും പീഡകരായി മാറുന്ന സങ്കീര്‍ണ്ണവും ജീര്‍ണ്ണവുമായ കിരാത സംഭവങ്ങള്‍ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുന്നു.  നിരന്തരം പീഡനത്തിനിരയാകുന്ന ബാലികാബാലകന്മാരുടെ പ്രശ്നങ്ങള്‍ കേരളത്തിനു തലവേദനയായിക്കൊണ്ടിരിക്കുന്നു.  ഇരകളുടെ വൈവാഹികകാര്യങ്ങള്‍ ഭാവിയില്‍ തകരാറിലാകും എന്ന് ഭയപ്പെടുത്തി ഇരകളുടെ നാവുകള്‍ വേട്ടക്കാര്‍ വെട്ടിക്കളയുന്നു . ഇതിന്  വിളക്കു പിടിക്കുന്ന ഒരുപറ്റം ക്രിമിനല്‍ പോലീസുകാര്‍ കേരളത്തില്‍ ഏതാണ്ട് 20% പോലീസുകാര്‍ ക്രമിനലുകളാണ് . ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്‍റെ കാലത്തുള്ള കണക്കെടുപ്പാണിത് ഇപ്പോള്‍ സംഖ്യവളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു.  ഇവര്‍ തെളിവിന് വിഘാതം സൃഷ്ടക്കുമ്പോഴാണ് ഇത്തരത്തിലുള്ള കേസുകള്‍ ഇഴഞ്ഞുപോകുന്നതിന്‍റെ പ്രധാന കാരണം.     വാളയാര്‍ സംഭവത്തില്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിക്കു വന്ന ദുരന്തകഥ എല്ലാവരേയും ഈറനണിയാക്കുന്നതണ്.  സുരക്ഷിതമായ പാര്‍പ്പിടമില്ലാത്ത പാവപ്പെട്ട പെണ്‍കുട്ടികളുടെ വീടുകളില്‍ അര്‍ത്ഥരാത്രി അതിക്രമിച്ചുകയറി മാതാപിതാക്കളുടെ മുന്‍പില്‍ വെച്ച് പീഡിപ്പിക്കപ്പെടുന്ന…

മോന്‍സി കൊടുമണ്‍

2002-ല്‍ കേരളത്തില്‍ പോക്സോ നിയമം കൊണ്ടുവന്നെങ്കില്‍ പോലും പീഡനത്തിന്‍റെ കാര്യത്തില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല

User Rating: 4.2 ( 1 votes)

പീഡകര്‍ക്കു വന്ധ്യം കരണം അനിവാര്യം   

2002-ല്‍ കേരളത്തില്‍ പോക്സോ നിയമം കൊണ്ടുവന്നെങ്കില്‍  പോലും പീഡനത്തിന്‍റെ കാര്യത്തില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല. കേരളത്തില്‍ ഇതിന് ഇന്നു മൂന്നു കോടതികള്‍ മാത്രമേ ഉള്ളൂവെന്ന് തോന്നുന്നു. വീട്ടിലെ രക്ഷാകര്‍ത്താക്കളും, മുത്തച്ഛനും പീഡകരായി മാറുന്ന സങ്കീര്‍ണ്ണവും ജീര്‍ണ്ണവുമായ കിരാത സംഭവങ്ങള്‍ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുന്നു.  നിരന്തരം പീഡനത്തിനിരയാകുന്ന ബാലികാബാലകന്മാരുടെ പ്രശ്നങ്ങള്‍ കേരളത്തിനു തലവേദനയായിക്കൊണ്ടിരിക്കുന്നു.  ഇരകളുടെ വൈവാഹികകാര്യങ്ങള്‍ ഭാവിയില്‍ തകരാറിലാകും എന്ന് ഭയപ്പെടുത്തി ഇരകളുടെ നാവുകള്‍ വേട്ടക്കാര്‍ വെട്ടിക്കളയുന്നു . ഇതിന്  വിളക്കു പിടിക്കുന്ന ഒരുപറ്റം ക്രിമിനല്‍ പോലീസുകാര്‍ കേരളത്തില്‍ ഏതാണ്ട് 20% പോലീസുകാര്‍ ക്രമിനലുകളാണ് . ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്‍റെ കാലത്തുള്ള കണക്കെടുപ്പാണിത് ഇപ്പോള്‍ സംഖ്യവളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു.  ഇവര്‍ തെളിവിന് വിഘാതം സൃഷ്ടക്കുമ്പോഴാണ് ഇത്തരത്തിലുള്ള കേസുകള്‍ ഇഴഞ്ഞുപോകുന്നതിന്‍റെ പ്രധാന കാരണം.

    വാളയാര്‍ സംഭവത്തില്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിക്കു വന്ന ദുരന്തകഥ എല്ലാവരേയും ഈറനണിയാക്കുന്നതണ്.  സുരക്ഷിതമായ പാര്‍പ്പിടമില്ലാത്ത പാവപ്പെട്ട പെണ്‍കുട്ടികളുടെ വീടുകളില്‍ അര്‍ത്ഥരാത്രി അതിക്രമിച്ചുകയറി മാതാപിതാക്കളുടെ മുന്‍പില്‍ വെച്ച് പീഡിപ്പിക്കപ്പെടുന്ന കഥകള്‍ അനുദിനം പുറത്തുവന്നുകൊണ്ടേയിരിക്കുന്നു.  12 മിനിട്ടില്‍ ഒരു സ്ത്രീ ഇന്ന് ഇന്‍ഡ്യയില്‍ പീഡിപ്പക്കപ്പെടുന്നു. വേട്ടക്കാരുടെ  പക്കല്‍ നിന്ന് കൈക്കൂലിവാങ്ങികൊഴുക്കുന്ന പോലീസുകാര്‍ കേരളത്തെ വീണ്ടും കുഴപ്പിക്കുന്നു.  പിഞ്ചു കുഞ്ഞുങ്ങളെ മുത്തച്ഛനെ കാവലാക്കി ജോലിക്കു പോകുന്ന മാതാപിതാക്കള്‍ ഞ്ഞെട്ടലോടെ കേള്‍ക്കുന്ന സംഭവമാണ് – കേരളത്തിലെ ഒരു മുത്തച്ഛന്‍ പിഞ്ചു കുഞ്ഞിനെ അതിക്രൂരമാം പീഡിപ്പിച്ച കാഴ്ച. ഹൃദയമില്ലാത്ത മനുഷ്യനായി 69 വയസ്സുള്ള ഒരു വയോവൃദ്ധന്‍ മാറുന്ന ദയനീയമായ കാഴ്ചകണ്ടു കേരളം മാത്രമല്ല ലോകം പോലും ഭയന്നു വിറയ്ക്കുന്നു.  മദ്യത്തിനും മയക്കുമരുന്നിനും  പോൺ മൂവിക്കും  അടിമയാകുന്ന കാമഭ്രാന്തനു മുന്‍പില്‍ നിസ്സഹായകമായി നില്‍ക്കുന്ന പാവം പിഞ്ചുബാലിക.  എന്തു കഷ്ടം.
    
    ലൈംഗിക വിദ്യാഭ്യാസം കേരളത്തിലെ സ്ക്കൂളുകളില്‍ കര്‍ശനമാക്കുകയും, മൊബൈല്‍ ഫോണിന്‍റെ ദുരുപയോഗവും ലഹരിസാധനങ്ങളുടെ കര്‍ശനമായവിലക്കും കേരള ഗവണ്‍മെന്‍റ് കേരളത്തില്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ ഇത്തരം ദുരന്തം ഇനി ആവര്‍ത്തിക്കുമെന്നതില്‍ സംശയമില്ല.  ഏതാണ്ട് 50% ആള്‍ക്കാരും  കേരളത്തില്‍ മദ്യത്തിന് അടിമകളായി മാറുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. കേരളം ആരു ഭരിച്ചാലും മദ്യനയത്തിനു മാറ്റമില്ലായെന്നുള്ളതും അല്‍പം ചിന്തിക്കേണ്ടിയിരിക്കുന്നു.
    
    രാഷ്ട്രീയക്കാര്‍ക്കു തീര്‍ച്ചയായും  ഗുണ്ടകളേയും ക്വട്ടേഷന്‍ സംഘത്തിന്‍റെയും സഹായം ആവശ്യമായിവരുമ്പോള്‍ അവര്‍ക്കു മദ്യവും മദിരാക്ഷിയും വിളമ്പി അവരെ സുഖലോലുപരാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വളര്‍ച്ച കേരളത്തെ രക്തക്കളമാക്കിയും ഒരു പീഡനാലയം ആക്കിയും മാറ്റുമെന്നതിന് യാതൊരു സംശയവുമില്ല.  അവരെ നിരുപാധികം ജയിലില്‍നിന്നും വിമുക്തരാക്കുന്ന ഗൂഡതന്ത്രങ്ങളും കേരളത്തില്‍ വീണ്ടും അരാജകത്വം സൃഷ്ടിക്കുമെന്നും മനസ്സിലാക്കുന്നത് നന്നായിരിക്കും.  ഇത്തരം പുഴുക്കുത്തുകളെ മുളയിലെ നുള്ളികളയേണ്ട ആവശ്യകത ഭരിക്കുന്ന സര്‍ക്കാരിനാണ്.  അതിനുവേണ്ടി ആഭ്യന്തര മന്ത്രാലയം വേണ്ട ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു.

    വിദ്യാഭ്യാസ മില്ലാത്തവരാണ് അല്ലെങ്കില്‍ മനോരോഗികളാണ്  സ്ത്രീകളേയും ബാലികമരേയും പീഡിപ്പിക്കുന്നത് എന്ന് ഒരുപക്ഷം പറയുമ്പോള്‍ അതിന് വിപരീതമായി വിദ്യാഭ്യാസമുള്ള അദ്ധ്യാപകരും തിയോളജിയില്‍ ബിരുദാനന്തരബിരുദമെടുത്ത ആത്മീയ നേതാക്കളും കുട്ടികളെ നശിപ്പിക്കുന്നുവെന്നുള്ളത് ക്രൂരമായ കാഴ്ചതന്നെ.

    ഈ അവസരത്തില്‍ എനിക്കുപറയുവാനുള്ളത് വൈദികരും മെത്രാന്മാരും കുറെ നാളത്തേയ്ക്ക് മീഡിയായില്‍ പ്രത്യക്ഷപ്പെടാതിരിക്കുന്നതാണ് ഉത്തമം.  മൗനം വിദ്വാനം ഭൂഷണം എന്ന ഒരു ചൊല്ലില്‍ അല്‍പം നേരത്തേക്ക് ഈ അന്‍പതു നോമ്പില്‍ മൗനം പാലിക്കുക.  നിയമങ്ങള്‍ നീതിപൂര്‍വ്വം നടത്തിക്കൊണ്ടുപോകുവാന്‍ കോടതിയേയും പോലീസിനേയും അനുവദിക്കുക.

    പീഡകര്‍ എല്ലാം മതസമൂഹങ്ങളിലുമുണ്ട്.  ക്രിസ്തീയ സമൂഹങ്ങളില്‍ മാത്രമല്ല.  കാഞ്ചി കാമകോടി മഠത്തിലെ സന്യാസികള്‍ കാണിച്ച വിക്രിയകൾ . കോഴിക്കോട്  യതീംഖാനയിലെ പീഡിനങ്ങള്‍ ഒന്നും അംഗീകരിക്കാവുന്നതല്ല.  ദൈവത്തിന്‍റെ കൂടെ നിന്ന ഒരുപറ്റം മാലാഖമാർ പോലും പിഴച്ചിരുന്നു.  പക്ഷെ അവരെ സ്വർഗത്തിൽ നിന്നും ദൈവം പുറത്താക്കി മാത്രക കാട്ടി. അതുകൊണ്ടാണ്   പീഡകരായ 850-ല്‍പരം വൈദികരെ അഭിവന്ദ്യ പോപ്പ് ഫ്രാന്‍സിസ് പുറത്താക്കിയത്. ഈ മാതൃക കാട്ടുവാന്‍ കേരളത്തിലെ കര്‍ദിനാള്‍ മാരും മെത്രാന്മാരും  വിസമ്മതിച്ചാൽ സഭയില്‍ ലൈംഗിക അരാജകത്വം കൊടികുത്തി വാഴുകയും പണ്ടു കാറല്‍ മാര്‍ക്സ് പറഞ്ഞതുപോലെ മതം ഒരു വിഷമായിത്തീരുകയും അല്ലെങ്കില്‍ സഭ വെന്തുരുകി വെണ്ണീറായിത്തീരുകയും ചെയ്യും.
    
    അതുപോലെ നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയോര്‍ത്താണ് നാം അവരെ ദേവാലയങ്ങളിലേക്ക് അയയ്ക്കുന്നത്.  അല്ലാതെ അവരെ നശിപ്പിക്കാനല്ല.  എല്ലാ മാതാപിതാക്കളും ഒന്നു കരുതിയിരിക്കുന്നത്. നന്നായിരിക്കും.  സ്വന്തം മക്കള്‍ക്കു വരുമ്പോള്‍ മാത്രം പ്രതികരിക്കുന്ന സ്വാര്‍ത്ഥ മനോഭാവം വെടിയേണ്ട സമയം സമാഗമമായിരിക്കുന്നു.  വാളെടുക്കുന്നവര്‍ എല്ലാം വെളിച്ചപ്പാടാണെന്നു കരുതുന്നതുപോലെ ബൈബിള്‍ എടുക്കുന്ന ഏവരും വിശുദ്ധരാണെന്നുള്ള മിധ്യാധാരണ നിങ്ങളുടെ കുഞ്ഞുകളുടെ ഭാവി  അവതാളത്തിലാക്കും.

    രോഗ ശുശ്രൂഷയില്‍ സ്ഥിരം കാണുന്ന രോഗികള്‍ പാസ്റ്ററില്‍ നിന്നും സ്ഥിരം കൈക്കൂലിവാങ്ങി തട്ടിപ്പുനടത്തി മറ്റു രോഗികളെ പറ്റിക്കുന്ന സംഭവങ്ങള്‍ നാം പല മീഡിയകളില്‍ കൂടി കണ്ടു കഴിഞ്ഞിരിക്കുന്നു.  അങ്ങനെ പല സംഭവങ്ങളും ഞ്ഞെട്ടിപ്പിക്കുന്ന പീഡനങ്ങളും നിരന്തരം നമ്മെയും നമ്മുടെ കുഞ്ഞുങ്ങളേയും വേട്ടയാടുന്നു.  ചുരുക്കം പറഞ്ഞാല്‍ ശരിയായ ശിക്ഷ കുറ്റവാളികള്‍ക്കു ലഭിക്കാത്തതില്‍  കാരണമാണ് വീണ്ടു സൗമ്യയും, ജിഷയും, സൂര്യനെല്ലിയും, കവിയൂരൂം , കിളിരൂരും ക്രൂരമായ കൊടും ബാല പീഡനങ്ങളും, വീണ്ടും നമ്മുടെ കണ്‍മുമ്പിലേക്കു വന്നു. നമ്മേ ഭീതിപ്പെടുത്തുന്നത്. ആയതിനാല്‍ നിഷ്കളങ്കരായ നമമുടെ ബാലികാ ബാലന്‍ മാരെ  നശിപ്പിക്കുന്ന മനുഷ്യ മൃഗങ്ങളെ വന്ധ്യകരണം ചെയ്യണമെന്നു പറഞ്ഞ ബൂദ്ധിരാക്ഷസനായ സിനിമാനടനും, സംവിധായകനുമായ ശ്രീ ജോയ് മാത്യുവിന് പിന്തുണ് പ്രഖ്യാപിച്ചുകൊണ്ട് നിര്‍ത്തട്ടെ .                      

മോന്‍സി കൊടുമണ്‍

Check Also

കണ്ണീരണിഞ്ഞു….കതിര്‍മണ്ഡപം വിതുമ്പി…

ഭൂവനേശ്വര്‍:വിവാഹ വിരുന്നിനിടെ ലഭിച്ച സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. വധുവിന് ഗുരുതരമായി പരുക്കേറ്റു. ഒഡീഷയിലെ ബൊലങീര്‍ പാട്‌നഗറില്‍ ആണ് …

Leave a Reply

Your email address will not be published. Required fields are marked *