photo

ഒരു സംഭവം ഉണ്ടാകുമ്പോൾ മാത്രം സ്ത്രീ സുരക്ഷാ ബോധം,ചർച്ച,വാഗ്‌വാദങ്ങൾ.വാദമുഖങ്ങളിലൊതുങ്ങി നിൽക്കാതെ ക്രിയാൽമകമായി എന്തെങ്കിലും ആർക്കെങ്കിലും ചെയ്യാനായിട്ടുണ്ടോ?
സക്രിയ മായ ഒരു പ്രവർത്തനം ഇതുവരെ ഈ പ്രബുദ്ധത അവകാശപ്പെടുന്ന ഞാനുൾപ്പെടുന്ന സമൂഹത്തിനു ചെയ്യാനായിട്ടുണ്ടൊ?

ഒന്ന് നിന്നേ…. അത് പരിശോധിച്ചിട്ടു മുന്നോട്ടു പോയെ….
ഉണ്ടോ?
സംഭവങ്ങൾ…ഉപകഥകൾ…. പുരോഗമന ചിന്തകൾ….എല്ലാം ഉണ്ട്…
ചൂടേറിയ ചർച്ചകൾക്ക് എരിവ് പകരാൻ…
എന്തെങ്കിലും മാറ്റം സംഭവിച്ചോ?
വീണ്ടും പുതിയ രൂപത്തിലും ഭാവത്തിലും സംഭവങ്ങൾ….
നാണ കേടിലേക്കു കൂപ്പു കുത്തിയ പ്രബുദ്ധതയെ
തിരികെ പിടിച്ചു കയറ്റാൻ …..മറവി…അല്ലെങ്കിൽ അവഗണന..നല്ലതാ

പുതിയ സംഭവം പഴയതിനെ നിഷ്പ്രഭ മാക്കുന്നത്
നിസ്സഹായാവസ്ഥയിൽ നോക്കി നിൽക്കുന്ന ഒരു കൂട്ടം ഇര കളുടെയും അവർക്കു താങ്ങായി നിൽക്കുന്ന കുടുംബങ്ങളുടെയും
മധ്യത്തിലാണ് ചൂടേറിയ ചർച്ച പതിവ് രീതി പിന്തുടരുന്നത്.
ഇത് നാണ ക്കേടല്ലേ…
പണ്ട് വിളിച്ച ഒരു മുദ്രാവാക്യം ഓര്മയിലെത്തി.

മാറണം.. മാറ്റണം.. മാറ്റിക്കുറിക്കണം
നാം തന്നെ മാറ്റണം …നമ്മുടെ ശക്തിയാൽ…

എന്ത് മാറ്റണം എന്ന് വിളിച്ചിരുന്ന മുദ്രാവാക്യവും കലാലയ സാഹചര്യത്തിൽ എങ്ങനെ മാറ്റണമെന്നും അറിവോടെ അല്ലായിരുന്നു.
എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അതിനു ഏറെ പ്രസക്തി യുണ്ട്.
നാം തന്നെ യാണ് മാറേണ്ടതും, മാറ്റേണ്ടതും.
അതിനു മറ്റാരെയും കുറ്റം പറയുകയല്ല വേണ്ടത്.
അറിഞ്ഞോ അറിയാതെയോ ഓരോ മലയാളിയും ഈ സാമൂഹ്യ സാഹചര്യത്തിന് ഉത്തരവാദികളാണ്.

ഓരോരുത്തരും തങ്ങളുടെ മാന്യത പുരപ്പുറത്തു കയറി വിളിച്ചു കൂവുകയും കുറ്റകരമായ നിഷ്‌ക്രിയത്വം വെച്ച് പുലർത്തുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥയിലാണ് കേരളം.

ഇതു മാറാൻ ഒറ്റ വഴിയേ യുള്ളു.
ഓരോരുത്തരും എല്ലാം മാറ്റി വെച്ചു അവരവർ പാലിക്കേണ്ട സാമൂഹ്യമായ കടമ നിർവഹിക്കുക.അതിനു പ്രഥമ പരിഗണന നൽകിയാൽ തന്നെ 90 ശത മാനം പ്രശ്നവും തീരും.പിടി കൂടിയ സ്വാർത്ഥതക്കു പിന്നാലെ യുള്ള ഓട്ടം നിർത്തി,എല്ലാ വേലിക്കെട്ടുകളെയും തകർത്തെറിഞ്ഞു മനുഷ്യത്വവും,കരുണയും പ്രചരിപ്പിക്കു.എല്ലാം ശരിയാകും.കേരളം പ്രബുദ്ധമെന്നു തലയുയർത്തി പറയാം

പ്രബുദ്ധതക്കു ജാതി മത വർഗ വർണ ലിംഗ ഭാഷ ദേശ രാഷ്ട്രീയ പ്രായ വ്യത്യാസമില്ല.എല്ലാം ശരിയായിരുന്നെങ്കിൽ…
ആഗ്രഹങ്ങൾക്ക് …..അതിരുകളില്ലല്ലോ…

LEAVE A REPLY

Please enter your comment!
Please enter your name here