ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ബി.ഡി.ജെ.എസിന്റെ നിലപാട് വെള്ളാപ്പള്ളി നടേശന്‍ പറയേണ്ടതില്ലെന്നു ബി.ജെ.പി നേതൃത്വം. മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയെ പിന്തുണയ്‌ക്കേണ്ട ബാധ്യത ബി.ഡി.ജെ.എസിനില്ലെന്ന വെളളാപ്പടിയുടെ പ്രസ്താവനക്കെതിരെ മലപ്പുറം ജില്ലാ നേതൃത്വമാണ് മറുപടിയുമായി രംഗത്തെത്തിയത്.

വെള്ളാപ്പള്ളി നടേശന്റെ ഈ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും ബി.ഡി.ജെ.എസ് നിലപാട് അദ്ദേഹമല്ല, തുഷാര്‍ വെള്ളാപ്പള്ളിയാണ് പറയേണ്ടതെന്നും സ്ഥാനാര്‍ഥി എന്‍.ശ്രീപ്രകാശിനോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ പറഞ്ഞു.

എന്‍.ഡി.എ മുന്നണിയുടെ ഭാഗമാണ് ബി.ഡി.ജെ.എസ്. മലപ്പുറത്ത് ബി.ജെ.പി ഭാരവാഹി ചെയര്‍മാനും ബി.ഡി.ജെ.എസ് ഭാരാവാഹി കണ്‍വീനറുമായാണ് എന്‍.ഡി.എ പ്രവര്‍ത്തിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അവരുടെ പ്രതിനിധികള്‍ എല്ലായിടത്തും തങ്ങളോടൊപ്പമാണെന്നും ഇവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here