ചില പ്രത്യേക രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നു. ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, പോലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തുക. ഇനിമുതല്‍ ചെക്ക് ഇന്‍ ലഗേജായി മാത്രമേ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ട് പോകാന്‍ സാധിക്കുകയുള്ളു. എന്നാല്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ബാധകമല്ല.

റോയല്‍ ജോര്‍ദാന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥന്റെ ട്വീറ്റിലൂടെയാണ് വാര്‍ത്ത പുറത്തായത്. അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം വിമാനങ്ങളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് ഔദ്യോഗിമായി നിയന്ത്രണമേര്‍പ്പെടുത്തുന്നുവെന്നാണ് ജോര്‍ദാന്‍ എയര്‍ലൈന്‍സ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ പിന്നീട് ട്വീറ്റ് പിന്‍വലിച്ചു.

അതേസമയം, ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ അമേരിക്കന്‍ സര്‍ക്കാറോ ഉദ്യോഗസ്ഥരോ തയാറായിട്ടില്ല.

ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനമേര്‍പ്പെടുത്താനുള്ള തീരുമാനത്തിന് ശേഷം വിവാദമായേക്കാവുന്ന തീരുമാനമാണ് ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here