പേര് ഹസന്‍ എന്നായതിന്റെ പേരില്‍ റിട്ടയേര്‍ഡ് പൊലിസ് ഓഫീസറെ യു.എസ് വിമാനത്താവളത്തില്‍ തടഞ്ഞു. അലക്‌സാണ്ട്രിയയില്‍ പൊലിസ് മേധാവിയായി വിരമിച്ച 52കാരനായ ഹസന്‍ ഏദനാണ് ഈ ദുരനുഭവമുണ്ടാത്. പാരീസില്‍ നിന്ന് യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു അദ്ദേഹം.

കുടിയേറ്റക്കാരനായ അമേരിക്കന്‍ പൗരനാണ് ഹസന്‍. അദ്ദേഹത്തിന്റെ മാതാവ് ഇറ്റലിക്കാരിയും പിതാവ് സൊമാലിയന്‍ പൗരനുമാണ്. കഴിഞ്ഞ 42 വര്‍ഷമായി അദ്ദേഹം അമേരിക്കന്‍ പൗരനാണ്. ഉദ്യോഗത്തിലിരിക്കെ രാജ്യത്തെ ഏറ്റവും മിടുക്കന്‍മാരായ പൊലിസ് ഓഫീസര്‍മാരിലൊരാളായിരുന്നു അദ്ദേഹം.

നടപടി തന്നെ ഏറെ പ്രയാസപ്പെടുത്തുന്നതായിരുന്നുവെന്ന് ഹസന്‍ പ്രതികരിച്ചു. രാജ്യത്ത് വല്ലാത്ത ഒരു അരക്ഷിത ബോധം ഉണ്ടാക്കുന്ന അനുഭവമാണിത്. തന്റെ സ്വന്തമെന്ന് അഭിമാനിച്ചിരുന്ന രാജ്യമാണിത്. ഇപ്പോള്‍ ഇവിടം എന്റേതാണോ എന്ന് സംശയം തോന്നുകയാണെന്നും ദൈര്‍ഘ്യമേറിയ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here