ടെന്നിസ്സി: മാര്‍ച്ച് 13 മുതല്‍ കാണാതായ അദ്ധ്യാപകന്‍ കുമ്മിന്‍സ് (50) വിദ്യാര്‍ത്ഥിനി എലിസബത്ത് (15) എന്നിവരെ കണ്ടെത്തുന്നതിന് ടെന്നിസ്സി അധികൃതര്‍ പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു.
സയന്‍സ് അദ്ധ്യാപകനായ കുമ്മിന്‍സ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ എലിസബത്തിനെ തട്ടിക്കൊണ്ടു പോയതായാണ് പോലീസ് ഭാഷ്യം. കുട്ടിയെ കണ്ടെത്തുന്നതിന് ‘ആംബര്‍ അലര്‍ട്ട്’ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 20 വരേയും ഇരുവരും കുടുംബാംഗങ്ങളെ തമ്മില്‍ ബന്ധപ്പെട്ടിട്ടില്ല എന്ന് പോലീസ് പറഞ്ഞു. 
മാര്‍ച്ച് 13 ന് കൊളംബിയായിലെ റസ്‌റ്റോറന്റില്‍ ഒരു സുഹൃത്താണ് എലിസബത്തിനെ ഇറക്കിവിട്ടത്. അതേസമയം അദ്ധ്യാകനെ റസ്‌റ്റോറന്റിനടുത്തുള്ള  ഗ്യാസ് സ്‌റ്റേഷനില്‍ കണ്ടതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കുമ്മിന്‍സിന്റെ കൈവശം 2 തോക്കുകളും അപ്രത്യക്ഷമാകുന്നതിന് മുമ്പ് ലോണെടുത്ത 4500 ഡോളറും ഉണ്ടെന്ന് പോലീസ് പറഞ്ഞു.
സയന്‍സ് അദ്ധ്യാപകനായ കുമ്മിന്‍സിനെ ടെന്നിസി സ്‌കൂള്‍ അധികൃതര്‍ പിരിച്ചു വിട്ടു.
കുട്ടിയെ മോചിപ്പിക്കണമെന്ന് കുമ്മിന്‍സിന്റെ ഭാര്യയും, കുട്ടിയുടെ പിതാവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കുമ്മിന്‍സ് അപകടകാരിയാണന്നും കണ്ടെത്തിയാല്‍ വിവരം പോലീസിനെ അറിയിക്കണമെന്നും പോലീസ് അങയര്‍ത്ഥിച്ചു. സില്‍വര്‍ നിസ്സിന്‍ ടെന്നിസ്സിടാഗ് 976ZPT. എന്ന വാഹനത്തിലാണ് കുമ്മിന്‍സ് രക്ഷപ്പെട്ടിട്ടുള്ളത്. വിളിക്കേണ്ട നമ്പര്‍ 1 800 7BI FIND
പി. പി. ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here