വാഷിംഗ്ടണ്‍: ഒബാമ കെയര്‍ നീക്കം ചെയ്തു പകരം യു എസ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്ന ഹെല്‍ത്ത് കെയര്‍ ബില്ലിനെ അനുകൂലിക്കാത്തവര്‍ക്ക് അടുത്ത വര്‍ഷം നടക്കുന്ന മിഡ് ടേം ഇലക്ഷനില്‍ സീറ്റ് നഷ്ടപ്പെടുമെന്ന് ട്രമ്പ് മുന്നറിയിപ്പു നല്‍കി. മാര്‍ച്ച് 21 ന് കാപ്പിറ്റോളില്‍ നടന്ന റിപ്പബ്ലിക്കന്‍ പ്രതിനിധികളുടെ യോഗത്തിലാണ് ട്രമ്പ് അഭിപ്രായം തുറന്ന് പറഞ്ഞത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പല അംഗങ്ങളും ഹെല്‍ത്ത് കെയര്‍ ബില്ലിനെ എതിര്‍ക്കുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ട്രമ്പ് കര്‍ശന നിലപാട് സ്വീകരിക്കുവാന്‍ നിര്‍ബന്ധിതനായത്. മാര്‍ച്ച് 23 വ്യാഴാഴ്ചയാണ് ബില്‍ യു എസ് കോണ്‍ഗ്രസ്സില്‍ വോട്ടിനിടുക.

പ്രസിഡന്റ് ട്രമ്പും, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഹെല്‍ത്ത് കെയര്‍ ബില്ല് പാസ്സാക്കിയെടുക്കുന്നതിനുള്ള തന്ത്രങ്ങളാണ് മെനയുന്നത്. ഒബാമ കെയര്‍ നീക്കം ചെയ്ത് പകരം ജനങ്ങള്‍ക്ക് പ്രയോജനകരവും, ചിലവ് കുറഞ്ഞതുമായ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കുമെന്ന ട്രമ്പിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുക തന്നെ ചെയ്യുമെന്ന് ട്രമ്പ് അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

ഹെല്‍ത്ത് കെയര്‍ കോണ്‍ഗ്രസ്സില്‍ പരാജയപ്പെടുകയാണെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷോണ്‍ സ്‌പൈസറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൗസ് സ്പീക്കര്‍ പോള്‍ റയന്‍ ബില്‍ പാസ്സാക്കുവാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

trump

LEAVE A REPLY

Please enter your comment!
Please enter your name here