മയാമി: നോമ്പുകാലം ഓരോ ക്രൈസ്തവന്റേയും ജീവിത പരിവര്‍ത്തനത്തിനും, അനുതാപത്തിനുമുള്ള സമയമാണ്. ഈസ്റ്ററിന്റെ ഒരുക്കത്തിനായി ആത്മീയമായി നവീകരിക്കപ്പെടുന്നതിനായി കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ ദേവാലയത്തില്‍ സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതന്‍ റവ.ഡോ. ജോസഫ് പാംപ്ലാനി മാര്‍ച്ച് 31, ഏപ്രില്‍ 1, 2 തീയതികളില്‍ വാര്‍ഷിക ധ്യാനം നയിക്കുന്നു.

വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് 9 മണിക്ക് സമാപിക്കും. ഏപ്രില്‍ 1-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരേയും, ഞായറാഴ്ച രാവിലെ 8.30-ന് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് ധ്യാനം സമാപിക്കും.

ഏപ്രില്‍ 6,7 തീയതികളില്‍ ആരോഗ്യമാതാ ദേവാലയത്തില്‍ ആദ്യമായി നാല്‍പ്പതു മണിക്കൂര്‍ ആരാധന നടത്തപ്പെടുന്നു. ഏപ്രില്‍ ആറാം തീയതി വ്യാഴാഴ്ച രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ആരാധന ഇടമുറിയാതെ വെള്ളിയാഴ്ച വൈകുന്നേരം ഒമ്പതു മണിക്ക് സമാപിക്കും.

വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്.

ഇടവകയിലെ വാര്‍ഡ് തലത്തിലും, ഭക്തസംഘടനകളുടെ നേതൃത്വത്തിലും നാല്‍പ്പത് മണിക്കൂര്‍ ആരാധന ഇടമുറിയാതെ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പള്ളിയും പാരീഷ് കൗണ്‍സില്‍ പ്രതിനിധികളും അറിയിച്ചു.

ഏപ്രില്‍ ഏഴാംതീയതി വെള്ളിയാഴ്ച വൈകുന്നേരം പള്ളി അങ്കണത്തില്‍ പാരീഷ് യൂത്ത് കമ്മിറ്റി ഒരുക്കുന്ന കുരിശിന്റെ വഴി യേശുവിന്റെ പീഢാനുഭവ രംഗങ്ങള്‍ ദൃശ്യാവിഷ്കാരത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു.

ധ്യാനത്തിലും ആരാധനയിലേക്കും ഏവരേയും ക്ഷണിക്കുന്നതായി വികാരി ഫാ. തോമസ് കടടുകപ്പള്ളി അറിയിക്കുന്നു. ഫോണ്‍: 908 235 8449.

dhyanam_pic2

LEAVE A REPLY

Please enter your comment!
Please enter your name here