സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 30 പൈസ വര്‍ധിപ്പിക്കും. പുതിയ നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉടന്‍ പ്രഖ്യാപിക്കും. വീട്ടാവശ്യത്തിനുള്ള വൈദ്യുതിയിലാണ് സര്‍ക്കാര്‍ വര്‍ധന കൊണ്ടുവരുന്നത്.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് ഇളവ് നല്‍കിയേക്കും. 100 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ക്ക് 80 രൂപവരെ ബില്ലില്‍ വര്‍ധനയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ യൂണിറ്റിന് 2.90 രൂപയാണ്. 1000 വാട്‌സ് കണക്ടഡ് ലോഡിന് താഴെയുള്ള ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 40 യൂനിറ്റ് വരെ നിലവിലുള്ള സൗജന്യം തുടരും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആറായിരത്തിലേറെ വീടുകളില്‍ 150 യൂനിറ്റ് വരെ ഒന്നര രൂപയ്ക്ക് വൈദ്യുതി നല്‍കാനും കമ്മിഷന്‍ ആലോചിക്കുന്നു. വ്യവസായ വാണിജ്യ ആവശ്യത്തിനുള്ള നിരക്ക് വര്‍ധിപ്പിക്കില്ലെന്നാണു വിവരം. നെല്‍കൃഷിക്ക് ജലസേചനത്തിനു നല്‍കുന്ന കുറഞ്ഞ വൈദ്യുതിനിരക്ക് ഏലം, കാപ്പി, ഇഞ്ചി തുടങ്ങിയ എല്ലാ വിളകള്‍ക്കും ബാധകമാക്കാനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here