ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മനോഹരമായ രാത്രി ദൃശ്യങ്ങള്‍ പകര്‍ത്തി നാസ.

ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ രാത്രി ദൃശ്യങ്ങളടങ്ങിയ പുതിയ ആഗോള മാപ്പ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു.

മിന്നിത്തിളങ്ങുന്ന വെളിച്ചത്തിലും ദീപലങ്കാരങ്ങളിലും വര്‍ണ്ണാഭമായ ചിത്രങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.രാത്രിയില്‍ തിളങ്ങിനില്‍ക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മനോഹരമായ ദൃശ്യങ്ങള്‍ നാസയുടെ വീഡിയോയില്‍ കാണാം.
നാസയുടെ നോവ സുവോമി നാഷണല്‍ പോളാര്‍ ഓര്‍ബിറ്റിങ് സാറ്റലൈറ്റാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here