ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പില്‍ ഉപയോക്താക്കള്‍ കാത്തിരുന്ന ആ പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നു.

അയച്ച മെസേജുകള്‍ നിമിഷങ്ങള്‍ക്കകം പിന്‍വലിക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. വാട്സ്ആപ്പ് ഇത്തരത്തിലൊരു ഫീച്ചര്‍ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

വാട്സ്ആപ്പിന്റെ 0.2.4077 എന്ന പതിപ്പിലാണ് ഈ സൗകര്യം ലഭിക്കുക. പുറമെ സന്ദേശങ്ങള്‍ ഇറ്റാലിക്ക്സ്, ബോള്‍ഡ് എന്നി മോഡലുകളിലാക്കാനും പ്രത്യേകം ഓപ്ഷനുണ്ടാകും.

നിലവില്‍ ചില ചിഹ്നങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്നത് പുതിയ ഓപ്ഷന്‍ വരുന്നതോടെ എളുപ്പമാവും. പരീക്ഷണാടിസ്ഥാനത്തിലാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ പുറത്തിറക്കിയിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here