ഏപ്രില്‍ ഒന്നു മുതല്‍ ഇന്‍കമിങ് റോമിങ് ചാര്‍ജ്ജുകള്‍ ഒഴിവാക്കിയതിനു പിന്നാലെ, ഔട്ട്‌ഗോയിങ് ചാര്‍ജ്ജുകള്‍ കുറയ്ക്കാനും ടെലികോം കമ്പനികളുടെ തീരുമാനം. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍, എയര്‍സെല്‍ തുടങ്ങിയ കമ്പനികളാണ് റോമിങ് ചാര്‍ജ്ജ് കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്താകമാനം ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ കോളിങുമായി ജിയോ അവതരിച്ചിരിക്കുന്ന സമയത്താണ് പഴയ കമ്പനികള്‍ ഇപ്പോഴും റോമിങ് ചാര്‍ജ്ജുമായി മുന്നോട്ടു പോകുന്നത്. റോമിങ് ചാര്‍ജ്ജുകള്‍ക്ക് സൗജന്യം അനുവദിക്കുന്ന ഓഫറുകള്‍ ബി.എസ്.എന്‍.എല്ലും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

റോമിങ് ചാര്‍ജ്ജ് പൂര്‍ണമായും ഒഴിവാക്കുമെന്നാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍കമിങ് റോമിങ് ചാര്‍ജ്ജുകള്‍ ഒഴിവാക്കിയത് കമ്പനികളുടെ വരവ് മൂന്നു മുതല്‍ നാലര ശതമാനം വരെ കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here