എറണാകുളം: കാരുണ്യ പ്രവർത്തനത്തിനായി 1400 വനിതകൾ ചേർന്ന് സംഘടിപ്പിച്ച വിഷുക്കണി ലോക റിക്കോർഡിൽ ഇടം പിടിച്ചു. വിഷുദിനത്തിൽ പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രത്തിൽ നടന്ന വിഷുക്കണിയാണ് അപൂർവങ്ങളിൽ അപൂർവമായത്.

എ വി.ടി. ഫിനാൻസ് മാനേജേസ്സ് സെക്രട്ടറിയും ‘നന്മയുടെ സ്നേഹകൂട് ‘കൂട്ടായമ കോർഡിനേറ്റർ കൂടിയായ ഉഷ.പി.വി (എറണാകുളം) ,രാകേഷ് എ.ആർ എന്നിവർ ചേർന്ന ആണ് ക്ഷേത്ര സന്നിധിയിൽ ഭക്തി ആദരപൂർവ്വം വിഷുക്കണി അണിയിച്ച് ഒരുക്കിയത്.

ഒരേ നിറത്തിലുള്ള കേരളീയ വസ്ത്രങ്ങൾ അണിഞ്ഞ് കൈകളിൽ താലവുമായി വരിയായി  ക്ഷേത്ര നടയിലെത്തി വിഷുക്കണി ദർശനം നടത്തി പൂജാരിയിൽ നിന്നും വിഷുകൈനീട്ടം വാങ്ങി.

തുടർന്ന് 15 മിനിട്ട് ദൈർഘ്യമുള്ള തിരുവാതിര ജന സഹസ്രങ്ങളുടെയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ  അരങ്ങേറി. യൂണിവേഴ്സൽ റിക്കോർഡ് ഫോറം ചെയർമാൻ ഡോ.സൗദീപ് ചാറ്റർജിയും ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കോർഡ് പ്രതിനിധി ബിനു ജോസഫും റിക്കോർഡ് പ്രഖ്യാപനം നടത്തി.

യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് ഡോ. സുനിൽ ജോസഫിന്റെ കൈയ്യോപ്പോടു കൂടി സാക്ഷ്യപെടുത്തിയ ലോക റിക്കോർഡ് സർട്ടിഫിക്കറ്റ് യു. ആർ.എഫ് പ്രതിനിധി വി.ടി .ജോളി  സമ്മാനിച്ചപ്പോൾ അണമുറിയാതെയുള്ള ആഹ്ളാദ ആരവങ്ങളാണ് ഉയർന്നത്.

പങ്കെടുത്തവരായ കാണികളിൽ നിന്നും  വിഷുകൈനീട്ടമായി ലഭിച്ച തുക ക്യാൻസർ രോഗിയുടെ അടിയന്തിര ശസ്ത്രക്രിയയ്ക്കു നൽകിയതായി  യു.ആർ.എഫ് ഏഷ്യ റിക്കോർഡ് ജേതാവ് ഉഷ.പി.ബി പറഞ്ഞു.

കലയും കാരുണ്യവും സമന്വയിപ്പിച്ച്  വിഷു നാളിൽ ഏറെ ശ്രമകരമായ ദൗത്യമേറ്റെടുത്ത് ലക്ഷ്യപ്രാപ്തി കൈവരിച്ച എല്ലാവരെയും ഗിന്നസ് & യു.ആർ.എഫ് റിക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള അഭിനന്ദിച്ചു.

vishu3 vishu2 vishu1

LEAVE A REPLY

Please enter your comment!
Please enter your name here