ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ വിവിധ എപ്പിസ്‌കോപ്പല്‍ സഭകളിലെ വൈദികരുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ കൂട്ടായ്മ അനുഗ്രഹമായി നടത്തപ്പെട്ടു. ഏപ്രില്‍ 17 ന് തിങ്കളാഴ്ച വൈകിട്ട് 7 ന് സ്റ്റാഫോര്‍ഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തിലായിരുന്നു വൈദിക കൂട്ടായ്മ.

സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജോണ്‍ എസ്. പുത്തന്‍വിള പ്രാരംഭ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഹൂസ്റ്റണിന്റെ വികാരിയും ക്ലെര്‍ജി ഫെലോഷിപ്പ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ റവ. കെ. ബി. കുരുവിള വന്നു ചേര്‍ന്ന ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് ധ്യാന പ്രസംഗത്തിനായി എത്തിച്ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭാ കൊട്ടാരക്കര പുനലൂര്‍ ഭദ്രാസന മെത്രാപ്പൊലീത്താ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തിയഡോറസ് തിരുമേനിയെ റവ. ഫാ. ഐസക് പ്രകാശ് സദസിന് പരിചയപ്പെടുത്തി.കര്‍ത്താവിന്റെ ഉയിര്‍ത്തെഴുന്നേല്പ് ഓരോ വ്യക്തിയിലും വരുത്തേണ്ട രൂപാന്തരത്തെക്കുറിച്ച് തിരുമേനി ശക്തമായ ദൂത് നല്‍കി. തുടര്‍ച്ച് ചര്‍ച്ചകള്‍ നടന്നു.വെരി. റവ.സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌കോപ്പാ നന്ദി പ്രകാശിപ്പിച്ചു.

ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക വികാരി റവ. ഫിലിപ്പ് ഫിലിപ്പിന്റെ പ്രാര്‍ഥനയോടും അഭിവന്ദ്യ തിരുമേനിയുടെ ആശീര്‍വാദത്തോടും കൂടി ക്ലര്‍ജി ഫെലോഷിപ്പ് സമംഗളം പര്യവസാനിച്ചു.

Ecumenical Clergy Fellowship_Photo2

LEAVE A REPLY

Please enter your comment!
Please enter your name here