വാഷിങ്ടൺ: മുൻ വീട്ടുജോലിക്കാരിക്ക് മതിയായ ശമ്പളം നൽകാതിരുന്ന കേസിൽ ഇന്ത്യക്കാരിയായ സി.ഇ.ഒക്ക് 1,35,000 ഡോളർ പിഴയടക്കാൻ ഉത്തരവ്. റോസ് ഇൻറർനാഷനൽ ആൻഡ് എെ.ടി സ്റ്റാഫിങ് സി.ഇ.ഒ ഹിമാൻഷു ഭാട്ടിയക്കാണ് നിർദേശം ലഭിച്ചത്.  ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി ഷീല നിൻഗ്വാളിെൻറ പരാതിയിൽ 2016 ആഗസ്റ്റിലാണ് തൊഴിൽവകുപ്പ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. 

വകുപ്പിെൻറ വേജ് ആൻഡ് അവർ ഡിവിഷൻ നടത്തിയ അന്വേഷണത്തിൽ നിൻഗ്വാളിന് ഭാട്ടിയ മതിയായ ശമ്പളം നൽകിയില്ലെന്നും അവരോട് മോശമായി പെരുമാറിയതായും കണ്ടെത്തുകയായിരുന്നു. ഭാട്ടിയ അടിസ്ഥാന ശമ്പളം സംബന്ധിച്ച ഫെഡറൽ തൊഴിൽ നിയമം ലംഘിച്ചതായി വകുപ്പ് പറഞ്ഞു. 2012 ജൂൈല മുതൽ 2014 ഡിസംബർ വരെയുള്ള രേഖകൾ സൂക്ഷിക്കുന്നതിലും ഇവർ വീഴ്ച വരുത്തിയിരുന്നു. 

54,348 ഡോളർ ശമ്പളം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും 400 ഡോളർ മാത്രമാണ് നിൻഗ്വാളിന് ഭാട്ടിയ നൽകിയത്. അവരെ നിരന്തരമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഒാൺലൈനിൽ തൊഴിൽനിയമം സംബന്ധിച്ച വിവരങ്ങൾ തിരയുന്നതു കണ്ടതിനെ തുടർന്ന് 2014 ഡിസംബറിൽ ഷീലയെ ജോലിയിൽനിന്നു പിരിച്ചുവിടുകയായിരുന്നു. നിൻഗ്വാളിെൻറ പാസ്പോർട്ട് ഭാട്ടിയ പിടിച്ചുവെച്ചതായും ആരോപണമുണ്ട്.

ശരിയായ ശമ്പളം നൽകിയിരുന്നെന്നും ഭാട്ടിയയുമായി തൊഴി തർക്കമില്ലെന്നുമുള്ള രേഖകളിൽ ഒപ്പുവെക്കാൻ നിർബന്ധിച്ചിരുന്നതായും എന്നാൽ, താനതിന് വഴങ്ങിയി ല്ലെന്നും നിൻഗ്വാൾ പറഞ്ഞു. തൊഴിലാളികൾ ചൂഷണം നേരിടുന്നില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ വകുപ്പ് നിയമോപദേഷ്ടാവ് ജാനറ്റ് ഹെറോൾഡ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here