യു ജി എം എന്റർടൈൻമെന്റ് അമേരിക്കൻമലയാളികൾക്കായി ഒരുക്കുന്ന ദിലീപ് മെഗാ ഷോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ട് ആയിരിക്കുമെന്ന് സാമൂഹ്യ പ്രവർത്തകൻ റെജി ചെറിയാൻ അറിയിച്ചു. മലയാള സിനിമയിലെ ജനപ്രിയ നായകൻ ദിലീപിന്റെ നേതൃത്വത്തിൽ നാദിർഷാ അണിയിച്ചൊരുക്കുന്ന ദിലീപ് ഷോ അവതരിപ്പിക്കുന്ന സ്ഥലങ്ങളിൽ എല്ലാം ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സംഘടിപ്പിക്കപ്പെടുന്നത്. അറ്റലാന്റായിൽ മെയ് ഇരുപത്തി ഒന്നിന് വൈകിട്ട് നാലുമണിക്ക് അറ്റ്ലാന്റാ മൗണ്ടൻ ഹിൽ വ്യൂ ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ അരങ്ങേറുന്ന ദിലീപ് ഷോ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഒരു പുതിയ കാൽവയ്പു നടത്തുകയാണ് .
അറ്റലാന്റ മെട്രോ മലയാളി അസോസിയേഷൻ, കേരളത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടി ചില പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുകയാണ്. അതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ താര നിശ വിജയിപ്പിക്കുവാൻ അറ്റലാന്റയിലെ മലയാളികൾ ആത്മാർഥമായി ശ്രമിക്കണം. അറ്റലാന്റയിലെ മലയാളികളുടെ സംഘടനത്തിന്റെ ശക്തിയാണ് അറ്റലാന്റ മെട്രോ മലയാളി അസോസിയേഷൻ. അസോസിയേഷൻ മുൻപ് നടത്തിയിട്ടുള്ള എല്ലാ താര നിശകൾ എല്ലാം വൻ വിജയം ആയിരുന്നു. ഈ ഷോകളിൽ നിന്നും ലഭിച്ചിട്ടുള്ള ലാഭം കേരളത്തിലെ നിര്ധനര്ക്കായ രോഗികൾക്കും, ദുരിതം അനുഭവിക്കുന്നതുമായ സാധാരണ ജന വിഭാഗങ്ങൾക്കും എത്തിച്ചു നൽകിയിട്ടുണ്ട്. 2008 ൽ ജയറാം ഷോയിൽ നിന്നും കിട്ടിയ ലാഭം അഞ്ചു കുട്ടികൾക്ക് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ഓപ്പൺ ഹാർട്ട് സർജറി നടത്തി, പിന്നീട് നടത്തിയ പല ഷോകളിൽ നിന്നും കിട്ടിയ വരുമാനം കൊറ്റനാട് വൃദ്ധ മന്ദിരം, ആർ സി സി തിരുവനന്തപുരം, അങ്കമാലി കിഡ്നി ഫൗണ്ടേഷൻ, പുനലൂർ അംഗവൈകല്യമുള്ള കുട്ടികളുടെ അനാഥാലയം എന്നിവിടങ്ങളിൽ സഹായം എത്തിച്ചിട്ടുണ്ട്. ഈ വർഷത്തെ ഷോയുടെ ലാഭം അമ്പതു വീൽ ചെയറുകൾ വിതരണം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
അറ്റലാന്റ മെട്രോ മലയാളി അസോസിയേഷൻ ജനങ്ങളുടെ ഇടയിൽ സജീവമായി നിൽക്കുന്നതിന്റെ പ്രധാന കാരണവും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകുന്നതുകൊണ്ടാണ്. അത് കൊണ്ട് ദിലീപ്ഷോ വിജയിപ്പിക്കുവാൻ എല്ലാ അമേരിക്കൻ മലയാളികളും ശ്രമിക്കണം. ടിക്കറ്റുകൾ എടുത്തു ഈ ജീവ കാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കണം. ഏറ്റവും മികച്ച വിഭവങ്ങളോട് കൂടിയ ഷോ ആയിരിക്കും ദിലീപ് ഷോ. കട്ടപ്പനയിലെ റീഥ്വിക് റോഷന്, അമര്‍ അക്ബര്‍ അന്തോണി എന്നീ മെഗാഹിറ്റു ചിത്രങ്ങള്‍ക്ക് തിരകഥ ഒരുക്കിയ വിഷ്ണുവും ബിപിനും, കൂടാതെ രമേഷ് പിഷാരടിയും ചേര്‍ന്നാണ് ആണ് ഈ ഷോയുടെ സ്ക്രിപ്റ്റ് ഒരുക്കുന്നത്.
ദിലീപ്, നാദിര്‍ഷ, കാവ്യ മാധവന്, നമിത പ്രമോദ്, രമേഷ് പിഷാരടി, ധര്മ്മജന്, വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന്‍, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, ടീവി സിനിമാ താരം സ്വാസിക, റോഷന് ചിറ്റൂര്‍, സമദ് എന്നിങ്ങനെ 25 കലാകാരന്മാര് അടങ്ങുന്ന കലാകാരന്മാരുടെ ഒരു നിരയാണ് ഈ ഷോയിൽ പങ്കെടുക്കുന്നത്.
താരനിശയുടെ ടിക്കറ്റിനും മറ്റു വിവരങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടുക.
റെജി ചെറിയാൻ : 404 425 4350
ഡൊമിനിക്ക് ചാക്കോനാൽ (കൺവീനർ ) : 672 682 7563
മാത്യു വർഗീസ് (പ്രസിഡന്റ്) : 770 714 4948