തൊടുപുഴ: വിവാദ പ്രസംഗങ്ങളും പരമാർശങ്ങളും മന്ത്രി എം.എം. മണിയെ എന്നും കുടുക്കിയിട്ടേയുള്ളൂ. 2012 മേയ് 25ന് തൊടുപുഴ മണക്കാട് സി.പി.എം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ നടന്ന വൺ, ടൂ, ത്രീ പ്രസംഗത്തിെൻറ അലയൊലികൾ അടങ്ങി വരുന്നതിനിടെയാണ് പെമ്പിളൈ ഒരുമക്കെതിരായ പരാമർശം വൻ വിവാദമായത്. ‘‘ഞങ്ങൾ ഒരു പ്രസ്താവനയിറക്കി. വൺ, ടൂ, ത്രീ, ഫോർ… ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത്, ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു’’- അണികൾ കൈയടിച്ച ഈ വാക്കുകൾ പിന്നീട് മണിയെ വൻ കുരുക്കിലേക്കാണ് തള്ളിവിട്ടത്.

വൺ, ടൂ, ത്രീ പ്രസംഗമെന്ന പേരിൽ പിന്നീട് വിവാദമായ ഈ വാക്കുകളാണ് മണിയെ ഒന്നര മാസത്തോളം ജയിലിലടച്ചത്. കാൽനൂറ്റാണ്ടിലധികം താൻ കൈയാളിയ പാർട്ടി ജില്ല സെക്രട്ടറി പദത്തിൽനിന്ന് കുറച്ചുനാളത്തേക്കെങ്കിലും അകറ്റിനിർത്താൻ പ്രസംഗം കാരണമായി. പിന്നീട് മണി വീണ്ടും ശക്തനായി പാർട്ടി പദവിയിലേക്കെത്തി. എം.എൽ.എയായി, മന്ത്രിയായി. മൂന്നാർ ഒഴിപ്പിക്കലിെൻറ പശ്ചാത്തലത്തിലാണ് മണി അടുത്തിടെ വീണ്ടും പ്രസംഗങ്ങളിലൂടെ വിവാദത്തിനു തിരികൊളുത്തിയത്. ദേവികുളം സബ് കലക്ടറെ ഉൗള

മ്പാറക്ക് കൊണ്ടുപോയി മാനസിക രോഗത്തിനു ചികിത്സ നൽകുകയാണ് വേണ്ടതെന്നാണ് മണി പ്രതികരിച്ചത്. അയോധ്യയിൽ പള്ളി പൊള്ളിച്ചത് പോലെയാണ് പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചതെന്നും സബ് കലക്ടർ ആർ.എസ്.എസിനുവേണ്ടി ഉപജാപം നടത്തുകയാണെന്നും  ഇദ്ദേഹം പ്രതികരിച്ചു. ഇത് വ്യാപക വിമർശനത്തിനിടയാക്കിയതിനു പിന്നാലെയാണ് പെമ്പിളൈ ഒരുമക്കെതിരെയും അസഭ്യ പരാമർശം നടത്തിയെന്ന വാർത്ത പുറത്ത് വരുന്നത്. 

ഇതേതുടർന്ന് സംസ്ഥാനമൊട്ടാകെ രാഷ്ട്രീയ കക്ഷി ഭേദമന്യേ വ്യാപക പ്രതിഷേധം ഉയർന്നു. മണിയുടെ പരമർശത്തിനെതിരെ പാർട്ടിയും മുഖ്യമന്ത്രിയും രംഗത്തെത്തിയതോടെ ഒടുവിൽ പെമ്പിളൈ ഒരുമക്കെതിരെ താൻ നടത്തിയെന്ന പരാമർശം വളച്ചൊടിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി എം.എം. മണി രംഗത്തെത്തി. പരാമർശം തെറ്റിദ്ധരിക്കപ്പെട്ടതിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും മണി വ്യക്തമാക്കി.  എന്നാൽ, എം.എം.  മണി മൂന്നാറിലെത്തി മാപ്പുപറയാതെ തങ്ങൾ പിന്തിരിയില്ലെന്ന നിലപാടുമായി പൊമ്പിളൈ ഒരുൈമ മൂന്നാറിൽ കുത്തിയിരിപ്പ് സമരം തുടരുകയായിരുന്നു. വൺ ടൂ ത്രീ വിവാദത്തിൽ പാർട്ടി നേരത്തേ ഒപ്പം നിന്നിരുന്നെങ്കിൽ പെമ്പിളൈ ഒരുമ വിഷയത്തിൽ നേതൃത്വം തന്നെ എം.എം. മണിയെ തള്ളി പറഞ്ഞിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here