ഡാളസ്സ്: ശാന്തമായി സഞ്ചരിക്കുന്ന വള്ളത്തില്‍ നിന്നും ഇറങ്ങി വെള്ളത്തിന്മേതെ നടക്കുവാന്‍ കല്‍പിച്ചാല്‍, ഭയപ്പെടാതെ, അവിശ്വസിക്കാതെ അനുസരിക്കുന്ന വിശ്വാസത്തിന്റെ ഉടമകളായി നാം ഓരോരുത്തരും മാറേണ്ടതാണെന്ന് ഡോ. ജോര്‍ജ്ജ് ചെറിയാന്‍ ഉദ്‌ബോധിപ്പിച്ചു.

ഏപ്രില്‍ 21,22,23 തിയ്യതികളിലായി നടന്നു വന്നിരുന്ന മിഷന്‍സ് ഇന്ത്യ ഇന്റര്‍നാഷണല്‍ പതിനാലാമത് വാര്‍ഷിക സമ്മേളനത്തിന്റെ സമാപന ദിനമായ ഞായറാഴ്ച വൈകിട്ട് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫ്രാര്‍മേഴ്‌സ് ബ്രാഞ്ച് ഓഡിറ്റോറിയത്തില്‍ ധ്യാന പ്രസംഗം നടത്തുകയായിരുന്ന മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ചെറിയാന്‍. മത്തായി 14-ാം അദ്ധ്യായത്തെ ആസ്പദമാക്കി വെള്ളത്തിന്മീതെ നടക്കുവാന്‍ ആഗ്രഹിച്ച പത്രോസിന്റെ ജീവിതാനുഭവത്തെ ഹൃദയസ്പര്‍ശിയായി വിശദീകരിച്ച് ജീവിതത്തിന്റെ കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ താളടിയാകാതെ തകര്‍ന്ന് പോകാതെ സംരക്ഷിക്കുവാന്‍ യേശുവിന്റെ സാമിപ്യം എല്ലായ്‌പോഴും ഉണ്ടെന്ന് നാം മനസ്സിലാക്കുമ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ ധന്യതകണ്ടെത്തുവാന്‍ കഴിയുന്നത് ഡോ. ചെറിയാന്‍ പറഞ്ഞു.

മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി സജി അച്ചന്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പി. വി ജോണ്‍ സ്വാഗതം പറഞ്ഞു. റവ. തോമസ് (സി എസ് ഐ) ന്റെ പ്രാര്‍ത്ഥനക്കും ആശിര്‍വാദത്തിന് ശേഷം സമ്മേളനം സമാപിച്ചു. ശ്രീജയന്‍ വര്‍ഗ്ഗീസ്സിന്റെ നേതൃത്വത്തില്‍ ഗാനാലാപന ശുശ്രൂഷയും ഉണ്ടായിരുന്നു.

dr george3 dr george1

LEAVE A REPLY

Please enter your comment!
Please enter your name here