മകളെ കൊലപ്പെടുത്തി സ്വയം മരിക്കുന്ന ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍. സുഹൃത്തുക്കള്‍ ഇതു പൊലിസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് എത്തിയെങ്കിലും രക്ഷിക്കാനായില്ല.

തായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് സംഭവം. ഇതിനടുത്ത് ഒരു ഹോട്ടല്‍ മുറി വാടകയ്‌ക്കെടുത്ത് ഫെയ്‌സ്ബുക്ക് ലൈവ് സ്ട്രീമിങ് ഓണാക്കി ആത്മഹത്യ ചെയ്യുകയായിരുന്നു.

11 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നാണ് ഭാര്യയുമായി പിണങ്ങി നിന്നയാള്‍ കെട്ടിത്തൂങ്ങിയത്. ഇതിന്റെ വീഡിയോ വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുമെന്ന് കണ്ട് തായ് സര്‍ക്കാര്‍ കര്‍ശന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആത്മഹത്യ ചെയ്തയാളുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here