മസ്‌കിറ്റ് (ഡാളസ്):  ഡാളസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്‌സില്‍ കേരളത്തിലെ കൈപ്പുഴയില്‍ നിന്നും കുടിയേറിയ മലയാളികളുടെ കുടുംബ സംഗമം ഏപ്രില്‍ 23 ഞായര്‍ വൈകിട്ട് ഗാര്‍ലന്റ് കിയ ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കൈപ്പുഴ സംഗമത്തിന്റെ സംഘാടകരില്‍ പ്രമുഖനായ തിയോഫിന്‍ ചാമക്കാല സംഘടനയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളെ കുറിച്ചും, ഭാവി പരിപാടികളെ കുറിച്ചും ആമുഖ പ്രസംഗത്തില്‍ വിശദീകരിച്ചു. കൈപ്പുഴ ഗ്രാമത്തിന്റെ ആവേശമായി നടന്ന് വ്ന്നിരുന്ന ബി സി എം ഫുട്ട്‌ബോള്‍ ടൂര്‍ണമെന്റ് തുടര്‍ന്ന് കൊണ്ടുപോകുന്നതിനുള്ള പ്രേരണയും, സാമ്പത്തിക സഹായവും നല്‍കി എന്നുള്ളത് ഡാളസ്സിലെ കൈപ്പുഴ നിവാസികളെ സംബന്ധിച്ച് അഭിമാനപൂര്‍വ്വം അവകാശപ്പെടാവുന്നതാണ് അമേരിക്കയില്‍ സന്ദര്‍ഷനത്തിനെത്തിയ റിട്ട. അദ്ധ്യാപകന്‍ തോമസ് പവ്വത്തില്‍ സമ്മേളനത്തിലെ മുഖ്യത്ഥിയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ബാല്യകാല സുഹൃത്ത്ക്കളേയും, പ്രദേശവാസികളേയും ഒന്നിച്ച് കാണുന്നതിനും, അവേശഭരിതമായ ഓര്‍മ്മകള്‍ പങ്ക്വെക്കുന്നതിനും കഴിഞ്ഞതില്‍ തോമസ് സംഘാടകരെ പ്രത്യേകം അഭിന്ദിച്ചു.

സമ്മേളനത്തിന്റെ മുഖ്യ സംഘാടകരിലൊരാളായ മാത്തുകുട്ടി ചാമക്കാല, 1985 ല്‍ രൂപീകൃതമായ സംഘടനയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ കുറിച്ച് സവിസ്തരം പ്രതിപാദിച്ചു. തുടര്‍ന്ന് ലാന്് പ്രസിഡന്റും കവിയും, സാഹിത്യകാരനും, കൈപ്പുഴ നിവാസിയുമായ ജോസ് ഓച്ചാലില്‍ കൈപ്പുഴ പ്രദേശമായുള്ള ബന്ധവും, വിവിധ അനുഭവങ്ങളും പങ്കുവെച്ചു. തൊമ്മച്ചന്‍ മുളകേല്‍(KCA പ്രസിഡന്റ്), കുഞ്ഞുമോന്‍ പവ്വത്തില്‍, ജോസ്ി ചാമക്കാല കിഴക്കേതില്‍, കിഷോര്‍ തറയില്‍, ബേബി അതിവറ്റത്തില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

തൊമ്മച്ചന്‍ തറയില്‍, മത്തായി പവ്വത്തില്‍, സൈമണ്‍ ചാമക്കാല എന്നിവരാണ് സമ്മേളനത്തിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്്. സ്‌നേഹ വിരുന്നോട് കൂടി സംഗമത്തിന് സമാപനമായി.

koi4 koi3 koi2 koi1

LEAVE A REPLY

Please enter your comment!
Please enter your name here