വാഷിംഗ്ടണ്‍: ട്രമ്പ് അധികാരത്തിലേറി നൂറ് ദിവസം പൂര്‍ത്തിയാക്കുന്ന ദിവസം ട്രമ്പ് പിന്തുടരുന്ന ഭരണഘടനാ വിരുദ്ധ നയങ്ങള്‍ക്കും, മുസ്ലീം ബാന്‍, സംസാര സ്വാന്ത്ര നിയന്ത്രണം തുടങ്ങി ജന വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ പ്രതിഷേധിക്കാന്‍ ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരിയും, മോഡലുമായ പത്മ ലക്ഷ്മി ആഹ്വാനം ചെയ്തു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനുമായി സഹകരിച്ച് 100,000 ഒപ്പുകള്‍ ശേഖരിക്കുന്നതിനുള്ള അഭ്യര്‍ത്ഥ്യന പത്മ ഇമെയിലിലൂടെ ഇതിനകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ട്രംമ്പിന്റെ ഡിപോര്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ക്കെതിരെ ശാന്തമായി പ്രതിഷേധിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് പത്മ ചൂണ്ടികാട്ടി.

നാല് വയസ്സില്‍ ഞാന്‍ അമേരിക്കയില്‍ എത്തിയതാണ്. ഇവിടെ നിലനില്‍ക്കുന്ന വിശ്വാസാചാരങ്ങളേയും, മൂല്യങ്ങളേയും ഞാന്‍ വിലമതിക്കുന്നു. ഇപ്പോള്‍ ഇതിനെതിരെ ട്രംമ്പ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ തെറ്റിധാരണജനകമാണ് എന്നെപ്പോലെ നിങ്ങളും ഇത് അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു. പത്മയുടെ കത്തില്‍ ചൂണ്ടികാണിക്കുന്നു.

‘തിരഞ്ഞെടുപ്പിനുമുമ്പേ, ട്രംമ്പിന് തടയിടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിനായില്ല. ഇപ്പോള്‍ സമയം അതിക്രമിക്കുന്നു എന്ന തോന്നലാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ എന്നെ എത്തിച്ചത് പത്മ പറഞ്ഞു.

ഇന്ത്യന്‍ സുന്ദരിയുടെ നീക്കം എത്രകണ്ട് ഫലവത്താകുമെന്ന് കാത്തിരുന്ന കാണേണ്ടിവരും. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംമ്പ് നല്‍കിയിരുന്ന വാഗ്്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റുന്നതിനുള്ള ശക്തമായ നടപടികളാണ് ട്രംമ്പ് സ്വീകരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here