ക്രിസ്തീയ സുവിശേഷരംഗത്ത് സമഗ്രസംഭാവനകൾ ചെയ്യുന്ന ചർച്ച് ഓൺ ദ റോക്ക് തിയോളജിക്കൽ (C.O.T.R) സെമിനാരിയുടേയും, ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇൻഡ്യയുടെ സഹസ്ഥാപകയുമായിരുന്ന മേരി ടൈറ്റസ് (78) ഏപ്രിൽ 30 ഞായറാഴ്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘവർഷങ്ങൾ അമേരിക്കൻ ഐക്യനാടുകളിൽ ആയിരുന്ന ഈ ശുശ്രൂഷക കുടുംബം ഭാരത സുവിശേഷീകരണത്തിന്റെ ദർശനം ഏറ്റെടുത്തുകൊണ്ട് വിശാഖപട്ടണം കേന്ദ്രമാക്കി പ്രേഷിത പ്രവർത്തനം ചെയ്തു വരികയായിരുന്നു. മെയ് 5-‍ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ദോരത്തോട്ട ഗ്ലോബൽ അഡ്വാൻസ് സെന്ററിൽ വെച്ച് അനുസ്മരണസമ്മേളനവും, പൊതുദർശനവും ഉണ്ടായിരിക്കും. ഭൗതികശരീര സംസ്കാര ശുശ്രൂഷ മെയ് 6 ശനിയാഴ്ച രാവിലെ 9 മണിക്ക് ഇതേ ആരാധനാലയത്തിൽ വെച്ച് ആരംഭിക്കുകയും, തുടർന്ന് C.O.T.R ക്യാമ്പസ് സെമിത്തേരിയിൽ നടത്തപ്പെടും.

മക്കൾ: ജോൺസൻ ടൈറ്റസ്, ജെയിംസ് ടൈറ്റസ്, ജ്യോതി ടൈറ്റസ്.

IMG_0955

LEAVE A REPLY

Please enter your comment!
Please enter your name here