ന്യൂയോര്‍ക്ക്: ഫോമാ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന ഏകദിന സെമിനാറില്‍ യോഗയെക്കുറിച്ചുള്ള പ്രഭാഷണവും, മെഡിറ്റേഷന്‍ ക്ലാസുകളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ദൈനംദിനജീവിതത്തിലെ സ്‌ട്രെസ് നിയന്ത്രിക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും യോഗയ്ക്കും മെഡിറ്റേഷനുമുള്ള പങ്കിനെക്കുറിച്ച് ഡോ. തെരേസ ആന്റണി, ഡോ. ഡോണ പിള്ള എന്നിവര്‍ സംസാരിക്കും. കൂടാതെ ശ്വാസോഛ്വാസ വ്യായാമമുറകളും, മെഡിറ്റേഷന്‍രീതികളും പരിശീലിക്കുവാനുള്ള അവസരവും ഉാകുന്നതാണ്.

സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ നിന്നും റിട്ടയര്‍ ചെയ്ത പ്രൊഫ.ഡോ. തെരേസ ആന്റണി നല്ലൊരു വാഗ്മിയും സാമൂഹ്യപ്രവര്‍ത്തകയുമാണ്. ഇപ്പോള്‍ നാസോ കമ്മ്യൂണിറ്റി കോളേജില്‍ പാര്‍ട്ട് ടൈം അധ്യാപനം നടത്തുന്നു. കൂടാതെ എല്‍മോിലെ കേരള സെന്ററില്‍ യോഗ ക്ലാസുകളും നടത്തുന്നുണ്ട്.

ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് തെറപ്പിയുടെ വക്താവും, സൈക്കോതെറപ്പിസ്റ്റുമായ ഡോ. ഡോണ പിള്ള യോഗ, മെഡിറ്റേഷന്‍, സ്‌ട്രെസ് റിഡക്ഷന്‍ എന്നിവയില്‍ വര്‍ഷങ്ങളോളം ഗവേഷണംചെയ്തുവരുന്നു. സ്ത്രീശാക്തീകരണം, മെഡിറ്റേഷന്‍, ആന്ത്രോപ്പോളജി തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ എഴുതിയിട്ടുണ്ട്.

ഫോമാ വിമന്‍സ് ഫോറം അഡൈ്വസറി ബോര്‍ഡ് മെമ്പറായ ലോണാ ഏബ്രഹാം ആണ് ഈ സെഷന്റെ മോഡറേറ്റര്‍. ന്യൂയോര്‍ക്കിലെ ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ സര്‍വീസസില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആണ് ലോണ.

കാലോചിതവും പ്രയോജനപ്രദവുമായ നിരവധി പരിപാടികള്‍ കോര്‍ത്തിണക്കുന്ന ഈ ഏകദിനസെമിനാറില്‍ പങ്കെടുക്കാന്‍ ഏവരെയും ക്ഷണിക്കുന്നു എന്ന് വിമന്‍സ് ഫോറം ഭാരവാഹികള്‍ അറിയിച്ചു. പുരുഷന്മാര്‍ക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Dr. Sarah Easaw: 845-304-4606 Rekha Nair : 347-885-4886 Beena Vallikalam: 773-507-5334 Lona Abraham: 917-297-0003 Kusumam Titus: 253-797-0252) Sheela Sreekumar: 732-925-8801 Betty Oommen: 914-523-3593 Rosamma Arackal: 718-619-5561 Laly Kalapurackal: 516-232-4819 Rekha Philip: 267-519-7118

WFlogo Lona Abraham (2) Dr.Teresa Antony (2) Dr. Donna Pillai (2)

LEAVE A REPLY

Please enter your comment!
Please enter your name here