ന്യൂഡൽഹി ∙ അർബുദത്തെക്കുറിച്ച് പുസ്തകമെഴുതി പുലിറ്റ്സർ പ്രൈസ് നേടിയ ഇന്ത്യൻ ഡോക്ടർ സിദ്ധാർഥ മുഖർജിക്ക് എമ്മി അവാർഡിനും സാധ്യത. കാൻസർ: ദി എംപറർ ഓഫ് ഓൾ മാലഡീസ് എന്ന വിഖ്യാതരചനയെ ആധാരമാക്കിയെടുത്ത ഡോക്യുമെന്ററി പരമ്പരയ്ക്കാണ് എമ്മി നാമനിർദേശം ലഭിച്ചിരിക്കുന്നത്. യുഎസ് ടിവി ചാനൽ പിബിഎസിൽ സംപ്രേഷണം ചെയ്ത പരമ്പര സംവിധാനം ചെയ്തത് ബറാക് ഗുഡ്മാനാണ്.

കൊളംബിയ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായ മുഖർജി കൊളംബിയ സർവകലാശാല മെഡിക്കൽ സെന്ററിലെ അർബുദവിദഗ്ധനുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here