നോട്ട് നിരോധനം ഏര്‍പ്പെടുത്തി ആറു മാസം കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കേന്ദ്ര സര്‍ക്കാരോ ആര്‍.ബി.ഐയോ പുറത്തുവിട്ടിട്ടില്ല. പുറത്തുവിടാത്തതിന് വിചിത്രമായൊരു കാരണവുമുണ്ട് ആര്‍.ബി.ഐയ്ക്ക്. രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുമെന്നാണ് ആര്‍.ബി.ഐയുടെ വിശദീകരണം.

വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനു മറുപടി നല്‍കാനാവില്ലെന്നു കാട്ടിയാണ് ആര്‍.ബി.ഐയില്‍ നിന്ന് ഈ വിശദീകരണം ലഭിച്ചത്. ഭാവി സാമ്പത്തിക വ്യവസ്ഥയ്ക്കും സാമ്പത്തിക നയങ്ങള്‍ക്കും തിരിച്ചടിയാകുമെന്നാണ് വിശദീകരണം.

500, 1000 രൂപ നോട്ടുകളുടെ നിരോധന സമയത്ത് ആര്‍.ബി.ഐ ഓഫിസില്‍ ചേര്‍ന്ന യോഗങ്ങളുടെ മിനുട്ട്‌സ് കോപ്പി നല്‍കണമെന്നാവശ്യപ്പെട്ടാണ് വിവരാവകാശ അപേക്ഷ നല്‍കിയത്.

കള്ളപ്പണം പിടികൂടുകയെന്ന വാഗ്ദാനത്തോടെയാണ് 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. നോട്ട് നിരോധന കാലാവധി കഴിഞ്ഞ് ജനുവരി ഒന്നിന് ഫലം പറയുമെന്നു പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here