കേരള സ്റ്റേറ്റ് പി. വൈ. പി. എ. താലന്ത് പരിശോധന ഈ വർഷം ഡിസംബർ 16ന് കുമ്പനാട് ഹെബ്രോൻപുരത്തു വച്ച് നടക്കുമെന്ന് സംസ്ഥാന താലന്ത് കൺവീനർ ബ്ര: ഷെറിൻ ജേക്കബ് അറിയിച്ചു. സ്റ്റേറ്റ് എക്സിക്യൂട്ടീവുമായുള്ള കൂടിയാലോചനകൾക്കു ശേഷമാണ് തീയതികൾ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്. പുതിയ സമയക്രമം അനുസരിച്ചു ലോക്കൽ താലന്ത് പരിശോധനകൾ സെപ്റ്റംബർ 30ന് മുൻപും, സെൻറർ താലന്ത് പരിശോധന ഒക്ടോബർ 30ന് മുൻപും, സോണൽ താലന്ത് പരിശോധനകൾ നവംബർ 25ന് മുൻപും പൂർത്തിയാക്കി മത്സരഫലം മേൽ ഘടകത്തിന് കൈമാറണം.

പരാതികളോ പിഴവുകളോ ഇല്ലാത്ത രീതിയിൽ തികച്ചും സുതാര്യമായ മത്സരക്രമമാണ് ഈ വർഷം അണിയറയിൽ ഒരുങ്ങുന്നത്. പൂർണമായി കമ്പൂട്ടർവത്‌കരിച്ച ടാബുലേഷൻ സംവിധാനങ്ങളും, പൊതുസമ്മതരായ ജഡ്ജിങ് പാനലും, പുതിയ മത്സര ഇനങ്ങളും എല്ലാം ഉൾപ്പെടുത്തി താലന്ത് പരിശോധന ആകർഷകമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. മത്സരാർത്ഥികൾക്കു വേണ്ടി ആശയകുഴപ്പങ്ങൾ ഒഴിവാക്കിയുള്ള വിശദമായ മാർഗാവലിയും തയ്യാറായി കഴിഞ്ഞു.

മീഡിയ ഡയറക്ടർ ജെഫിൻ ജോർജ്ജ് ജോസ് അറിയിച്ചതാണിത്.  കൂടുതൽ വിവരണങ്ങൾക്ക് Ph: 8281397572, 9995544797 Email: jeffin101@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here