കാലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ വംശജരും പ്രമുഖ അറ്റോര്‍ണിമാരുമായ ‘സോമനാഥ് രാജ ചാറ്റര്‍ജി’, പബ്ലിക്ക് ഡിഫന്‍ഡര്‍ ‘നീതു ബാദന്‍ സ്മിത്ത്’ എന്നിവരെ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിമാരായി കാലിഫോര്‍ണിയ കാലിഫോര്‍ണിയാ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ നിയമിച്ചു. ഇവരെ കൂടാതെ ബംഗ്ലാദേശി അമേരിക്കന്‍ വംശജനായ റൂബിയ ആറിനേയും സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായി നിയമിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയ ഓക്ക്‌ലാന്റില്‍ നിന്നുള്ള നാല്‍പ്പത്തിയേഴ് വയസ്സുള്ള ചാറ്റര്‍ജി യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയായില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ആര്‍ട്ട്‌സ് ബിരുദവും, ജൂറീസ് ഡോക്ടര്‍ ബിരുദവും നേടിയിട്ടുണ്ട് മോറിസന്‍ ആന്റ് ഫോര്‍സ്റ്റര്‍ കമ്പനി പാര്‍ട്ടനുമായി 2006 മുതല്‍ 2017 വരേയും, 1997 മുതല്‍ 2005 വരെ അസ്സോസിയേറ്റുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസില്‍നിന്നുള്ള ബാദന്‍ സ്മിത്ത് സൗത്ത് വെസ്‌റ്റേണ്‍ ലൊസ്‌കൂളില്‍ നിന്നും ജൂറീസ് ഡോക്ടര്‍ ബിരുദവും, കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആര്‍ട്ട്‌സ് ബിരുദവും നേടിയിടുന്നു.

നീതിന്യായ രംഗത്തെ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിന് ഏഷ്യന്‍ വംശജരായ മൂന്ന് പേരെ ഗവര്‍ണര്‍ നിയോഗിച്ചത്. കാലിഫോര്‍ണിയായില്‍ പ്രാക്ടീസ് ചെയ്യുന്ന നൂറ് കണക്കിന് ഏഷ്യന്‍ വംശജരായ അറ്റോര്‍ണിമാര്‍ക്കുള്ള അംഗീകാരം കൂടിയാണെന്ന് അസംബ്ലി മെമ്പര്‍ റോമ്പ് ബോന്‍ഡാ പറഞ്ഞു. പ്രഗല്‍ഭനം, പ്രശസ്തരുമായ അറ്റോര്‍ണിമാരെ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിമാരായി നിയമിച്ച ഗവര്‍ണരുടെ തീരുമാനത്തെ ഏഷ്യന്‍ വംശജര്‍, പ്രത്യേകിച്ച് ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകള്‍ സ്വാഗതവും ചെയ്തു.

Raj chatterji

LEAVE A REPLY

Please enter your comment!
Please enter your name here