ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റികള്‍ സജീവമായി. ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്. പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂലൈ 12 മുതല്‍ 15 വരെയാണ് കോണ്‍ഫറന്‍സ്. കോണ്‍ഫറന്‍സിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് താഴെപ്പറയുന്നവരാണ്.

രജിസ്‌ട്രേഷന്‍: റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ (സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് റോക്ക് ലാന്‍ഡ്, ഓറഞ്ച്ബര്‍ഗ്). അജിതാ തമ്പി (സെന്റ് തോമസ് ഡോവര്‍) അംഗം.

കരിക്കുലം (പാഠ്യപദ്ധതി) മുതിര്‍ന്നവര്‍ക്ക്: റവ.ഡോ. ജോണ്‍സണ്‍ സി. ജോണ്‍ (സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വാഷിങ്ടണ്‍ ഡിസി) അധ്യക്ഷനും മേരി വര്‍ഗീസ് (സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എല്‍മോണ്ട്), സുജ ജോസ് (സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ്) അംഗങ്ങളുമാണ്.

കരിക്കുലം എം.ജി.ഒ.സി.എസ്.എം.: ഡീ. തോമസ് (ഷോണ്‍) തോമസ് (സെന്റ്‌വഌഡിമര്‍ സെമിനാരി, യോങ്കേഴ്‌സ്) സന്ധ്യ തോമസ് (സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ലോങ് ഐലന്‍ഡ്), ബെറ്റ്‌സി ഫിലിപ്പ് (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ബോസ്റ്റണ്‍) എന്നിവര്‍ അംഗങ്ങള്‍.
കരിക്കുലം ഫോക്കസ്: ഫാ. മാത്യു (സുജിത്) തോമസ് (സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആല്‍ബനി) അധ്യക്ഷന്‍. ജോജി തോമസ് (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ബ്രോങ്ക്‌സ്) എന്നിവര്‍ അംഗങ്ങള്‍.

കരിക്കുലം സണ്‍ഡേ സ്കൂള്‍ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. എലിമെന്ററി വിഭാഗത്തില്‍ അന്‍സാ തോമസ് (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സ്റ്റാറ്റന്‍ ഐലന്‍ഡ്). മിഡില്‍ സ്കൂള്‍ വിഭാഗത്തില്‍ അജു തര്യന്‍ (സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മിഡ് ലാന്‍ഡ് പാര്‍ക്ക്) എന്നിവര്‍ നേതൃത്വം നല്‍കും.

കോണ്‍ഫറന്‍സ് ചാപ്ലെയിനായി ഫാ. ഷിനോജ് തോമസ് (സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ക്ലിഫ്റ്റണ്‍) സേവനമനുഷ്ഠിക്കും.

പബ്ലിസിറ്റി: സോഷ്യല്‍ മീഡിയയുടെ ചുമതല മാത്യു സാമുവേല്‍ (സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആല്‍ബനി) അധ്യക്ഷനും ആനി ലിബു (സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ്) അംഗവുമായി പ്രവര്‍ത്തിക്കും.

പബ്ലിസിറ്റി പ്രിന്റ് മീഡിയ: വര്‍ഗീസ് പ്ലാമൂട്ടില്‍ (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വൈറ്റ് പ്ലെയിന്‍സ്), പോള്‍ കറുകപ്പള്ളില്‍ (സെന്റ് മേരീസ്, വാലി കോട്ടേജ്) എന്നിവര്‍ അംഗങ്ങള്‍.

ഓണ്‍സൈറ്റ് പബ്ലിക്കേഷന്‍ (കോണ്‍ഫറന്‍സ് ക്രോണിക്കിള്‍): ലിന്‍സി തോമസ് (സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മിഡ്‌ലാന്‍ഡ് പാര്‍ക്ക്) അധ്യക്ഷയായ കമ്മിറ്റിയില്‍ ഫാ. ഷിബു ഡാനിയേല്‍ (സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഡോവര്‍, ന്യൂജേഴ്‌സി), ഈപ്പന്‍ മാത്തന്‍, ഫിലിപ്പ് തങ്കച്ചന്‍, യോഹന്നാന്‍ ശങ്കരത്തില്‍ (സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച്, ബെന്‍സേലം), ഫിലിപ്പോസ് ഫിലിപ്പ് (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സഫേണ്‍) എന്നിവരും അംഗങ്ങളാണ്.
എന്റര്‍ടെയിന്‍മെന്റ്: റീന സൂസന്‍ മാത്യു (സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഫിലാഡല്‍ഫിയ-അണ്‍റൂ അവന്യു) അധ്യക്ഷയായ കമ്മിറ്റിയില്‍ ജേക്കബ് ജോസഫ് (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ലിന്‍ഡന്‍, ന്യൂജേഴ്‌സി), ഫിലിപ്പ് മാത്യു (സെന്റ് മേരീസ് ഫിലഡല്‍ഫിയ), ടിഫനി തോമസ് (സെന്റ് മേരീസ് ജാക്‌സന്‍ ഹൈറ്റ്‌സ്) എന്നിവര്‍ അംഗങ്ങളാണ്.

ഘോഷയാത്ര: അജിത് വട്ടശ്ശേരില്‍ (സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് റോക്ക് ലാന്‍ഡ്, ഓറഞ്ച്ബര്‍ഗ്).

ഫോട്ടോഗ്രഫി ആന്‍ഡ് വീഡിയോഗ്രാഫി: ബിനു സാമുവല്‍ (സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ലിന്‍ഡന്‍, ന്യൂജേഴ്‌സി), ജോണ്‍ ഡേവിഡ് (എബി-സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഫ്രാങ്കഌന്‍ സ്ക്വയര്‍), ബിപിന്‍ മാത്യു (സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഫെയര്‍ലെസ് ഹില്‍സ്) എന്നിവര്‍ അംഗങ്ങളാണ്.

സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ്: ഫാ. സണ്ണി ജോസഫ് (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ലിന്‍ഡന്‍, ന്യൂജേഴ്‌സി) അധ്യക്ഷനായ കമ്മിറ്റിയില്‍ അരുണ്‍ ജോസഫ് (സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ലോങ് ഐലന്‍ഡ്), സോണിയ ജോസഫ് (വോളിബോള്‍-സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ലോങ് ഐലന്‍ഡ്) എന്നിവര്‍ അംഗങ്ങളായിരിക്കും.

സെക്യൂരിറ്റി: മനു ജോര്‍ജ് (സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്റ്റന്‍), മനു പി. ഏബ്രഹാം (സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ഓഫ് മിസ്സിസ്സാഗാ-കാനഡ).

ഓണ്‍സൈറ്റ് റെസ്‌പോണ്‍സിബിലിറ്റി: സജി എം. പോത്തന്‍ (സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സഫേണ്‍), കെ.ജി. ഉമ്മന്‍ (ജെയ്-സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് റോക്ക് ലാന്‍ഡ്, ഓറഞ്ച്ബര്‍ഗ്), ജെസി തോമസ് (സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ബ്രോങ്ക്‌സ്)
മെഡിക്കല്‍ : ഡോ. ഡോളി ഗീവര്‍ഗീസ് (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ബോസ്റ്റണ്‍), ഡോ. ജോളി തോമസ് (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ബ്രോങ്ക്‌സ്), സാറാ ഐപ്പ് (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഫിലഡല്‍ഫിയ)

ക്വയര്‍: കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്‌സ് ഓഫ് ക്വീന്‍സ്, ലോംഗ് ഐലന്‍ഡ്, ബ്രൂക്ലീന്‍. ക്വയര്‍ മാസ്റ്റര്‍: ജോസഫ് പാപ്പന്‍ (റെജി).

ഓഡിയോ: ജോസഫ് പാപ്പന്‍ (സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, എല്‍മോണ്ട്)
ടെക്‌നിക്കല്‍: സാജന്‍ എം. പോത്തന്‍ (സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സഫേണ്‍)
ഐ.ടി: ബെനോ ജോഷ്വാ, നിതിന്‍ ഏബ്രഹാം (സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഡോവര്‍)
സുവനീര്‍ ഭാരവാഹികള്‍: എബി കുര്യാക്കോസ് (ചീഫ് എഡിറ്റര്‍- സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് വെസ്റ്റ് ചെസ്റ്റര്‍, പോര്‍ട്ട് ചെസ്റ്റര്‍), ഫാ. പൗലോസ് പീറ്റര്‍ (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വൈറ്റ് പ്ലെയിന്‍സ്), ഡോ. സോഫി വില്‍സന്‍ (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ലിന്‍ഡന്‍ ന്യൂജേഴ്‌സി) എന്നിവര്‍ എഡിറ്റര്‍മാരായും പ്രവര്‍ത്തിക്കും. ബിസിനസ് മാനേജര്‍: ഡോ. ഫിലിപ്പ് ജോര്‍ജ് (സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് വെസ്റ്റ് ചെസ്റ്റര്‍, പോര്‍ട്ട് ചെസ്റ്റര്‍) ഫിനാന്‍സ് കമ്മിറ്റി അംഗങ്ങള്‍: കുറിയാക്കോസ് തര്യന്‍ (സെന്റ്‌തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, യോങ്കേഴ്‌സ്), സൂസന്‍ തോമസ് (സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വാഷിംഗ്ടണ്‍ ഡി.സി.), ഫിലിപ്പോസ് സാമുവേല്‍ (സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ലോംഗ് ഐലന്‍ഡ്), മാത്യു വര്‍ഗീസ് (സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, എല്‍മോണ്ട്) വര്‍ഗീസ് പി. ഐസക്ക് (സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ബെന്‍സേലം, പെന്‍സില്‍വേനിയ), സജി എം. പോത്തന്‍ (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സഫേണ്‍), തോമസ് വര്‍ഗീസ് (സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഓറഞ്ച്ബര്‍ഗ്), വിനു കുര്യന്‍ (സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, മിഡ് ലാന്‍ഡ് പാര്‍ക്ക്, ന്യൂജേഴ്‌സി), ജെയ്‌സന്‍ തോമസ് (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ബ്രോങ്ക്‌സ്), ജയിംസ് സാമുവേല്‍ (സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഹാമില്‍ട്ടണ്‍, കാനഡ), രാജന്‍ പടിയറ (സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഫിലഡല്‍ഫിയ).

താഴെ പറയുന്നവരാണ് ഏരിയ കോര്‍ഡിനേറ്റര്‍മാര്‍.
ഫിലിപ്പോസ് സാമുവല്‍, രാജന്‍ ജോര്‍ജ്, മാത്യു വറുഗീസ് (ക്യൂന്‍സ്/ലോങ് ഐലന്‍ഡ്), വറുഗീസ്. പി. ഐസക്ക് (ഫിലഡല്‍ഫിയ), ജോര്‍ജ് പി. തോമസ് (വാഷിങ്ടണ്‍), ജയിംസ് സാമുവല്‍ (ടൊറന്റോ), ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (സ്റ്റാറ്റന്‍ ഐലന്‍ഡ്), മാത്യു സാമുവല്‍ (അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്ക്), ജോര്‍ജ് വറുഗീസ് (ബോസ്റ്റണ്‍- കണക്ടികറ്റ്), മോളി പൗലോസ് (റോക്ക്‌ലന്‍ഡ്), സുനോജ് തമ്പി(ന്യൂജേഴ്‌സി).
ഇത് കൂടാതെ 40 പേരടങ്ങുന്ന കുട്ടികളുടെ ഒരു ടീം കോണ്‍സിയേര്‍ജ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കും. രജിസ്‌ട്രേഷന്‍ ബൂത്തിലെ സഹായം മുതല്‍ കോണ്‍ഫറന്‍സിലുടനീളം ഇവരുടെ സേവനം ലഭ്യമായിരിക്കും. ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള 12 മുതല്‍ 17 വയസ്സു വരെയുള്ളവരാണ് ഈ കമ്മിറ്റിയുള്ളത്.

വിവരങ്ങള്‍ക്ക്:
Coordinator: Rev. Fr. Dr. Varghese M. Daniel, (203)-508-2690, frmdv@yahoo.com
General Secretary: George Thumpayil, (973)-943-6164, thumpayil@aol.com
Treasurer: Jeemon Varghese, (201)-563-5550, jeemsv@gmail.com

Family conference website – www.fyconf.org

IMG-20170507-WA0011

LEAVE A REPLY

Please enter your comment!
Please enter your name here