A Kochi Metro train leaves Changampuzha Park station during its trail run in Kochi, India, June 7, 2017. REUTERS/Sivaram V

കൊച്ചി: കാത്തിരിപ്പിന് അന്ത്യം. കേരളത്തിെൻറ സ്വപ്നം ശനിയാഴ്ച കൊച്ചിയുടെ ആകാശക്കാഴ്ചകൾക്കൊപ്പം ഒാടിത്തുടങ്ങുന്നു. വ്യവസായ നഗരിക്ക് പുതിയ മുഖവും ഗതാഗതത്തിന് പുതിയ സംസ്കാരവും മലയാളിക്ക് വ്യത്യസ്തമായ യാത്രാനുഭവവും സമ്മാനിക്കുന്ന കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാജ്യത്തിന് സമർപ്പിക്കും. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാവിലെ 11നാണ് ഉദ്ഘാടന ചടങ്ങ്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കൊച്ചി നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 

ശനിയാഴ്ച രാവിലെ 10.35ന് നാവികസേന വിമാനത്താവളത്തിൽനിന്ന് റോഡ് മാർഗം പാലാരിവട്ടത്ത് എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് പത്തടിപ്പാലം സ്റ്റേഷൻ വരെയും തിരിച്ചും മെട്രോ ട്രെയിനിൽ യാത്ര ചെയ്യും. തുടർന്നാണ് ഉദ്ഘാടന ചടങ്ങ്. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, മുൻ മുഖ്യമന്ത്രിമാർ, എം.പിമാർ, മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ പെങ്കടുക്കും. മെട്രോയെ വരവേൽക്കാൻ നാടും ഒരുങ്ങി. ആലുവ മുതൽ പാലാരിവട്ടം വരെ റോഡുകളുടെ ഇരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങളും വീടുകളും വ്യാഴാഴ്ച രാത്രി മുതൽ ദീപാലങ്കൃതമായി. മെട്രോക്ക് സ്വാഗതമോതി കമാനങ്ങളും തോരണങ്ങളും കൂറ്റൻ ബലൂണുകളും ഉയർന്നിട്ടുണ്ട്. മെട്രോ ഉദ്ഘാടനത്തിെൻറ സ്മരണക്ക് ശനിയാഴ്ച 11 മെട്രോ സ്റ്റേഷനുകളിലായി അഞ്ഞൂറോളം വൃക്ഷത്തെകൾ നടും.

LEAVE A REPLY

Please enter your comment!
Please enter your name here