കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങളില്‍ ജനങ്ങള്‍ നല്‍കിയ ആദരവില്‍ സന്തോഷമുണ്ടെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍.

നാട്ടുകാരനായതുകൊണ്ടാകാം തനിക്ക് വലിയ കൈയടി കിട്ടിയത്, മെട്രോ പദ്ധതി ഇനിയും നന്നായി മുന്നോട്ട് കൊണ്ടുപോകണമെന്നും ശ്രീധരന്‍ വ്യക്തമാക്കി.

ഉദ്ഘാടന പ്രസംഗം നടത്തിയ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ഇ.ശ്രീധരന്റെ പേര് പറഞ്ഞ ഉടനെ സദസ്സ് ഇളകി മറിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും കിട്ടാത്ത സ്വീകാര്യതയാണ് സദസ്സിനിടയില്‍ നിന്ന് മെട്രോ മാന് ലഭിച്ചത്.

പിന്നീട് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ മെട്രോ മാന്റെ പേര് പറഞ്ഞപ്പോഴും സമാനമായ രീതിയില്‍ വന്‍കൈയടിയാണ് സദസില്‍ ഉയര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here