പ്രവാസികളുടെ ഇന്ത്യയിലുള്ള സ്വത്തുക്കള്‍ സംരക്ഷിക്കുവാന്‍, ആവശ്യമായി വരുന്ന  നിയമ നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ വേണ്ടി, പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്‌ഷന്‍ കൌണ്‍സില്‍ ഫോമയുടെ നേതൃത്വത്തില്‍ നിലവില്‍ വന്നു. 

ഫോമാ പ്രസിഡന്റ്‌ ബെന്നി വച്ചാചിറയുടെ അധ്യക്ഷതയില്‍ കൂടിയ കൌണ്‍സില്‍ യോഗത്തില്‍ ഫോമാ ജനറല്‍ സെക്രെട്ടറി ജിബി തോമസ്‌ സന്നിഹതനായിരുന്നു. പ്രസ്തുത യോഗത്തില്‍ താഴെ പറയുന്ന ഭാരവാഹികള്‍ ഫോമാ  പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്‌ഷന്‍ കൌണ്‍സില്‍  അംഗങ്ങളായി ചുമതലയേറ്റു.

ചെയര്‍മാന്‍ – സേവി മാത്യു (ഫ്ലോറിഡ), സെക്രട്ടറി – പന്തളം ബിജു തോമസ്‌ (ലാസ് വെഗാസ്), വൈസ് ചെയര്‍ – ഡോക്ടര്‍ ജേക്കബ്‌ തോമസ്‌ (ന്യൂയോര്‍ക്ക്‌), മെമ്പര്‍ – രാജു എം വര്‍ഗീസ്‌ (ഫിലഡല്‍ഫിയ), മെമ്പര്‍ – തോമസ്‌ ടി ഉമ്മന്‍ (ന്യൂയോര്‍ക്ക്‌) എന്നീ പ്രഗല്‍ഭരുള്‍പ്പെട്ടതാണ് ഫോമായുടെ സുപ്രധാനമായ ഈ അഞ്ചംഗ കൌണ്‍സില്‍.

രാഷ്ട്രീയപരമായി നേടിയെടുക്കണ്ടതായ അവകാശങ്ങളെ സംബന്ധിച്ചു പ്രവാസികള്‍ക്ക് വേണ്ടി സധൈര്യം മുന്നിട്ടറങ്ങുന്ന ഫോമായുടെ ജനോപകാരപ്രദമായ തീരുമാനങ്ങളില്‍ ഒരു നാഴികക്കല്ലാണിത്.

നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണന്നും, അതുമൂലം നിരന്തരം ഉണ്ടായികൊണ്ടിരിക്കുന്ന നിയമകുരുക്കില്‍ നിന്നും ചുവപ്പുനാടകളില്‍  നിന്നും  പ്രവാസികളുടെ സ്വത്തുക്കള്‍ക്ക് സംപൂര്‍ണ്ണ സംരക്ഷണം ആവശ്യപ്പെട്ട് അനവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഫോമായുടെ ഈ ഗുണപരമായ തീരുമാനം.

അമേരിക്കയിലുള്ള പ്രവാസികള്‍ മാത്രം നേരിടുന്ന ഒരു പൊതു പ്രശ്നമായി  ഇതിനെ കാണാവില്ലന്നും, ആഗോളതലത്തില്‍ സമാന സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരുമായി ഒത്തൊരുമിച്ച് ഭരണ സിരാകേന്ദ്രങ്ങളിലും, ജനപ്രതിനിധികളിലും സമ്മര്‍ദ്ദം ചെലുത്തുമെന്നും കൌണ്‍സില്‍  അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here