ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയാ നേഴ്സിങ്ങ് ബോര്‍ഡ്  മെംബറായി  ഗവര്‍ണ്ണര്‍ ടോം വൂള്‍ഫ് നിയമിച്ച ബ്രിജിറ്റ് വിന്‍സന്‍റിന്‍റെ “ഓത് ഓഫ് ഓഫീസ്” 24 ശനിയാഴ്ച്ച വൈകുന്നേരം 7:30 മണിക്ക് ഫിലഡല്‍ഫിയ സീറോ മലബാര്‍ റിവര്‍ വ്യൂ ഓഡിറ്റോറിയത്തില്‍ നടക്കും. ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസ്സോസിയേഷനാണ് (ഓര്‍മാ ഇന്‍റര്‍നാഷണല്‍) സത്യ പ്രതിജ്ഞാ ചടങ്ങുകകള്‍ക്ക് വേദിയൊരുക്കുന്നത്. ഫിലഡല്‍ഫിയാ കോമണ്‍ പ്ലീസ് കോര്‍ട് സൂപ്പര്‍വൈസിങ്ങ് ജഡ്ജ് ബ്രാഡ്ലി കെ. മോസ്സ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും. അനുമോദന യോഗത്തില്‍ സീറോ മലബാര്‍ ചിക്കാഗോ രൂപതാ ബിഷപ് മാര്‍. ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണം നിര്‍വഹിക്കും. ഓര്‍മാ പ്രസിഡന്‍റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനാകും. ഓര്‍മാ സെക്രട്ടറി ജോര്‍ജ് നടവയല്‍ സ്വാഗതവും ട്രഷറാര്‍ ഷാജി മിറ്റത്താനി നന്ദിയും പ്രകാശിപ്പിക്കും.

ഫിലഡല്‍ഫിയാ സീറോ മലബാര്‍ ഫൊറോനാ ചര്‍ച്ച് വികാര്‍ വെരി റവ.ഫാ. വിനോദ് മഠത്തില്‍പ്പറമ്പില്‍, ഫൊക്കാനാ പ്രസിഡന്‍റ് തമ്പി ചാക്കോ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ റോണി വര്‍ഗീസ്, പ്രസ് ക്ലബ് ഫിലഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്‍റ് ജോബീ ജോര്‍ജ്, ഓര്‍മാ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്ളായില്‍, വൈസ് പ്രസിഡന്‍റ് ജോര്‍ജ് ഓലിക്കല്‍, ഓര്‍മാ പെന്‍സില്‍ വേനിയാ ചാപ്റ്റര്‍ പ്രസിഡന്‍റ് ജോബി കൊച്ചു മുട്ടം, പമ്പ പ്രസിഡന്‍റ്  അലക്സ് തോമസ്,  കല സെക്രട്ടറി ജോജോ കോട്ടൂര്‍, മാപ് സെക്രട്ടറി ചെറിയാന്‍ കോശി, പിയാനോ ട്രഷറാര്‍ ലൈലാ മാത്യൂ എന്നീ സാമൂഹ്യ നേതാക്കളും വിവിധ സംഘടനാ പ്രതിനിധികളും ആംസകള്‍ നേര്‍ന്നു പ്രസഗിക്കും. ഓര്‍മാ വൈസ് പ്രസിഡന്‍റുമാരായ ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍,  സെക്രട്ട്രി മാത്യൂ തരകന്‍, ക്രിസ്റ്റി ജെറാള്‍ഡ്, ചാപ്റ്റര്‍ സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍, ട്രഷറാര്‍ സിബിച്ചന്‍ മുക്കാടന്‍, ചാപ്റ്റര്‍ പി ആര്‍ ഓ. ജോജി ചെറുവേലില്‍, സുനില്‍ തകടിപ്പറമ്പില്‍, ജോണി കരുമത്തി, സേവ്യര്‍ ആന്‍റണി എന്നിവരുള്‍പ്പെടെ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍ കുന്നു.

പെന്‍സില്‍വേനിയാ നേഴ്സിങ്ങ് ബോര്‍ഡ്  മെംബറായി  ബ്രിജിറ്റ് വിന്‍സന്‍റിന്‍റെ നിയമന തിരഞ്ഞെടുപ്പിനെ  50 അംഗ സെനറ്റ് ബോര്‍ഡ് ഐകകണ്ഠ്യേനയാണ് അംഗീകരിച്ചത്. ലാങ്ങ്ഹോണ്‍ സെന്‍റ് മേരീസ് മെഡിക്കല്‍ സെന്‍ററില്‍ നേഴ്സ് പ്രാക്ടീഷണറാണ് ബ്രിജിറ്റ്. പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓര്‍ഗനൈസേഷന്‍റെ (പിയാനോ) സ്ഥാപക പ്രസിഡന്‍റായ ബ്രിജിറ്റ് ഏറെക്കാലം റ്റെമ്പിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ കാര്‍ഡിയോളജി വിഭാഗം നേഴ്സായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയാ ഹോസ്പിറ്റലില്‍ നേഴ്സ് പ്രാക്ടീഷനറുമായിരുന്നു. പ്രശസ്ത വ്യാപാരിയും സാമൂഹിക പ്രവര്‍ത്തകനും ബിസിനസ്സുകാരനും, മാദ്ധ്യമപ്രവര്‍ത്തകനുമായ വിന്‍സന്‍റ് ഇമ്മാനുവേലിന്‍റെ ഭാര്യയാണ് ബ്രിജിറ്റ് വിന്‍സന്‍റ്.

മൂവാറ്റുപുഴ നാഗപ്പുഴ കാക്കനാട്ട് കുടുംബാംഗമാണ്. കീരമ്പാറ സെന്‍റ് സ്റ്റീഫന്‍സ്, മൂവാറ്റുപുഴ നിര്‍മ്മല കോളജ്, ഡെല്ലി ഹോളീ ഫാമിലി, ഫിലഡല്‍ഫിയാ ടെമ്പിള്‍ യൂണിവേഴ്സിറ്റി, ഇമ്മാകുലേറ്റാ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ബ്രിജിറ്റ് വിന്‍സന്‍റിന്‍റെ വിദ്യാഭ്യാസ്സം.

നേഴ്സിങ്ങ് മേഖലയിലുള്ള വിവിധ പ്രൊഫഷനലുകളുടെ ലൈസസ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കുന്നതും, നേഴ്സിങ്ങ് എഡ്യൂക്കേഷന്‍ പ്രോഗ്രാം എന്തെന്ന് അംഗീകരിക്കുന്നതും, നേഴ്സിങ്ങ് രംഗത്തെ സേവന മാനദണ്ഡങ്ങള്‍ നിശ്ച്ചയിക്കുന്നതും, നേഴ്സിങ്ങ് രംഗത്തുള്ളവരുടെ പിഴവുകളില്‍ അച്ചടക്ക നടപടികള്‍ കൈക്കൊള്ളൂന്നതും ഉള്‍പ്പെടെയുള്ള ചുമതലാനിര്‍വഹണം വഴി പൗരന്മാരുടെ ആരോഗ്യ സുരക്ഷാ സം രക്ഷണമാണ് മുഖ്യമായും സ്റ്റേറ്റ് ബോര്‍ഡ് ഓഫ് നേഴ്സിങ്ങിന്‍റെ കര്‍ത്തവ്യം.

bridget vincent

LEAVE A REPLY

Please enter your comment!
Please enter your name here