ഫിലാഡല്‍ഫിയ: സീറോമലബാര്‍ ആരാധനാക്രമത്തിനും, പൈതൃകത്തിനും, പാരമ്പര്യങ്ങള്‍ക്കുമനുസരിച്ച് രൂപകല്‍പനചെയ്ത് കേരള നസ്രാണി തനിമയില്‍ പുതുക്കിപ്പണിത സെന്റ് തോമസ് സീറോമ ലബാര്‍ ഫൊറോനാപള്ളിയുടെ ആശീര്‍വാദ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ ജൂണ്‍ 24 ശനിയാഴ്ച്ച ഉച്ചയ്ക്കുശേഷം രണ്ടര മണിക്ക് നിര്‍വഹിക്കപ്പെടുന്നു. ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവാണ് മുഖ്യ കാര്‍മ്മികന്‍. അതോടൊപ്പം ഇടവകയുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും നിദാനമായി ഇടവകയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള മുന്‍ ഇടവക വികാരിമാരും, വിശാല ഫിലാഡല്‍ഫിയ റീജിയണില്‍ നിന്നുള്ള മലങ്കര, ക്‌നാനായ, ഇന്ത്യന്‍ ലത്തീന്‍ വിഭാഗങ്ങളിലെ വൈദികരും, സന്യസ്തരും, അല്‍മായ പ്രതിനിധികളും, ഇടവകജനങ്ങളും പ്രതിഷ്ഠാകര്‍മ്മത്തില്‍ പങ്കെടുക്കും.

ശനിയാഴ്ച്ച ഉച്ചക്ക് രണ്ടരമണിക്ക് ബിഷപ്പിനെ ദേവാലയകവാടത്തില്‍ സ്വീകരിçം. തുടര്‍ന്ന് വിശുദ്ധæര്‍ബാനയ്ക്കും, പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്കും മുന്നോടിയായുള്ള പ്രദക്ഷിണം. മുന്‍ കൈക്കാരന്മാര്‍, വാര്‍ഡ് പ്രതിനിധികള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, അള്‍ത്താര ശുശ്രൂഷികള്‍, ഈ വര്‍ഷം പ്രഥമദിവ്യകാêണ്യവും, സ്ഥൈര്യലേപനവും സ്വീകരിച്ച കുട്ടികള്‍, മതബോധനസ്കൂള്‍ പ്രതിനിധികള്‍, ഇപ്പോഴത്തെ കൈക്കാരന്മാര്‍, അള്‍ത്താര നവീകരണകമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പ്രദക്ഷിണത്തില്‍ പങ്കെടുക്കും.

ഇപ്പോഴത്തെ വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഇടവകയുടെ മുന്‍ വികാരിമാരായ റവ. ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ (സെ. ജോര്‍ജ്, പാറ്റേഴ്‌സണ്‍, ന്യൂജേഴ്‌സി), റവ. ഫാ. ജോണ്‍ മേലേപ്പുറം (സെ. മേരീസ്, ലോംഗ് ഐലന്‍ഡ്), റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ (ചിക്കാഗോ കത്തീഡ്രല്‍ വികാരിയും രൂപതാ വികാരിജനറാളും), റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി (ചിക്കാഗോ രൂപതാ ചാന്‍സലര്‍) എന്നിവര്‍ ആശീര്‍വാദ കര്‍മ്മത്തില്‍ ബിഷപ്പിനൊപ്പം സഹശുശ്രൂഷികളാവും. പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്കുശേഷം ഞായറാഴ്ച്ച 10 മണിക്ക് അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ ചിക്കാഗോ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മ്മികനാവും.
ശനിയാഴ്ച്ച നടക്കുന്ന വെഞ്ചരിപ്പു കര്‍മ്മങ്ങള്‍ക്കുള്ള ഒêക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. വിനോദ് മഠത്തിപ്പറമ്പിലും, ട്രസ്റ്റിമാരും, അള്‍ത്താരനവീകരണകമ്മിറ്റി അംഗങ്ങളും അറിയിച്ചു.

2016 നവംബര്‍ മാസത്തില്‍ അന്നത്തെ വികാരിയായിരുന്ന ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നവീകരണജോലികള്‍ അള്‍ത്താര നവീകരണത്തിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ സഹായത്തോടെ പൂര്‍ത്തിയാക്കി. ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ മുന്‍ കൈക്കാരന്‍കൂടിയായ ജയിംസ് ജോസഫ് ജനറല്‍ കോര്‍ഡിനേറ്ററും, ഇപ്പോഴത്തെ കൈക്കാരന്‍ ജോസ് തോമസ് സെക്രട്ടറിയും, കൈക്കാരന്മാരായ മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, ഷാജി മിറ്റത്താനി, മുന്‍ കൈക്കാരന്‍ സണ്ണി പടയാറ്റില്‍, സി. സി. ഡി. പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, അറ്റോര്‍ണി ജോസ് കുന്നേല്‍, ജോസ് പാലത്തിങ്കല്‍ എന്നിവര്‍ അംഗങ്ങളായുമുള്ള കമ്മിറ്റിയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ദേവാലയ മദ്ബഹാ നവീകരണത്തിനൊപ്പം പള്ളിയുടെ ഉള്‍വശം മുഴുവന്‍ മാര്‍ബിള്‍ പതിപ്പിച്ച് മുട്ടുæത്തി പ്രാര്‍ത്ഥിçന്നതിനുള്ള സൗകര്യത്തോടുകൂടിയ പുതിയ ബെഞ്ചുകള്‍ സ്ഥാപിക്കുകയും ചെയ്തു. 

കേരള ക്രൈസ്തവ പാരമ്പര്യത്തില്‍ അമേരിക്കയിലെ തന്നെ പല പുതിയ ദേവാലയങ്ങളും ഡിസൈന്‍ ചെയ്തു നിര്‍മ്മിച്ചിട്ടുള്ള ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍നിന്നുള്ള ബെന്‍ ഡിസൈന്‍ ഗ്രുപ്പിലെ ആര്‍ക്കിടെക്ട് ബെന്നി കുര്യാക്കോസ് ആണ് അള്‍ത്താര ഡിസൈനും, പ്ലാനുകളും, മറ്റു സാങ്കേതിക സഹായങ്ങളും ചെയ്തത്.

ശനിയാഴ്ച്ച ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന വെഞ്ചരിപ്പുകര്‍മ്മങ്ങളിലും, ദിവ്യബലിയിലും, പിറ്റെദിവസം സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയ്ക്കും എല്ലാ ഇടവകജനങ്ങളെയും, ഫിലാദല്‍ഫിയായിലെ എല്ലാ ക്രൈസ്റ്റവ കൂട്ടായ്മയെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

Renovated Altar (6) Renovated Altar (1) Renovated Altar (2) Renovated Altar (3) Renovated Altar (5)

LEAVE A REPLY

Please enter your comment!
Please enter your name here