ഷിക്കാഗോ: ഫോമാ ദേശീയ നേതൃത്വത്തിന്റെ കീഴില്‍ 12 റീജയണുകളിലായി നടത്തിവരുന്ന ജനാഭിമുഖ്യ യത്ന ടെലികോണ്ഫറണ്സ് പരിപാടി ജൂണ്‍ 26-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ റീജയണില്‍ നടത്തപ്പെടുന്നതാണ്.
പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ച് വേര്‍തിരിവുകള്‍ ഇല്ലാത്ത സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള എല്ലാ മലയാളികളേയും ഈ ടെലികോണ്‍ഫറന്‍സിലേക്ക് ക്ഷണിക്കുന്നു. മലയാളി സമൂഹത്തിന്റെ ഉന്നമനത്തിന് ഉതകുന്ന നൂതന ആശങ്ങള്‍ പരസ്പരം കൈമാറുകയാണ് ഇത്കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ന് മലയാളി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പുതിയ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ഫോമയുടെ നേതൃത്വത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുക എന്നുകൂടി ഈ ടെലികോണ്‍ഫറന്‍സ് വഴി ഉദ്ദേശിക്കുന്നത്.
Dial Number: 712 775 7035
Access Code: 910 192 #
ഈ പരിപാടിയിലേക്ക് ഷിക്കാഗോയിലേയും പ്രാന്തപ്രദേശത്തേയും എല്ലാ മലയാളികളെയും ഷിക്കാഗോ റീജയണ്‍ എക്സിക്യൂട്ടീവ് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബെന്നി വാച്ചാച്ചിറ (നാഷ്ണല്‍ പ്രസിഡന്റ്): 847 322 1973
ജോമോന് കളപുരയ്ക്കല്‍ (നാഷ്ണല്‍ കോഡിനേറ്റര്‍): 863 322 1973
ബിജി ഫിലിപ്പ് ഇടാട്ട്: 2245658268