ge1tPhoto.php

ഒര്‍ലാന്റോ: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ കേരളാ സ്‌റ്റേറ്റ്‌ സൂപ്രണ്ടും സുവിശേഷ പ്രഭാഷകനും ദൈവവചന പണ്ഡിതനുമായ പാസ്‌റ്റര്‍ ടി.ജെ ശാമുവേല്‍ ഫ്‌ളോറിഡയില്‍ ദൈവവചനം പ്രസംഗിക്കുന്നു. ഇന്‍ഡ്യാ പെന്തക്കോസ്‌ത്‌ ദൈവസഭയുടെ ഫ്‌ളോറിഡയിലെ പ്രമൂഖ സഭകളിലൊന്നായ ഒര്‍ലാന്റോ ഐ.പി.സി സഭയില്‍ ((11551 State Road 535, Orlando, Florida 32836) ആഗസ്‌റ്റ്‌ 17 മുതല്‍ 22 വരെ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന തിരുവചന യോഗങ്ങളില്‍ മുഖ്യ പ്രഭാഷണം നടത്തും.

എല്ലാ ദിവസവും വൈകിട്ട്‌ 7നും പൊതുയോഗം ആരംഭിക്കും. ഗനശുശ്രൂഷയ്‌ക്ക്‌ ഐ.പി.സി ചര്‍ച്ച്‌ ക്വയര്‍ നേത്രുത്വം നല്‍കും. ഒര്‍ലാന്റോയിലെ മലയാളി പെന്തക്കോസ്‌ത്‌ വിശ്വാസികള്‍ ക്കേവര്‍ക്കും അനുഗ്രഹകരമായ ഈ ദേവാലയത്തില്‍, ഇന്‍ഡ്യയിലെ പ്രത്യേകിച്ച്‌്‌ കേരളത്തിലെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നും അമേരിക്കയുടെ വിവിധ നഗരത്തില്‍ നിന്നും കുടിയേറിയ ധാരാളം കുടുംബങ്ങള്‍ സഭാരാധനയില്‍ സംബന്ധിച്ചുവരുന്നു. സീനിയര്‍ ശുശ്രൂഷകനായി റവ. ജേക്കബ്‌ മാത്യൂ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബ്രദര്‍ തോമസ്‌ ചാക്കോ : 407 484 0032

LEAVE A REPLY

Please enter your comment!
Please enter your name here