shenzhen-airlines-plane-1.jpg.image.784.410

ബെയ്ജിങ്∙ പറന്നുകൊണ്ടിരിക്കുന്നതിനിടെ വിമാനത്തിന് തീകൊളുത്തി ഭീകരാന്തരീഷം സൃഷ്ടിച്ച യാത്രക്കാരനെ സഹയാത്രികർ കീഴടക്കി. ചൈനയിലെ തായ്ചൗവിൽ നിന്ന് ഗുവാങ്ചൗവിലേക്കുള്ള വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവം നടക്കുമ്പോൾ 95 യാത്രക്കാരും ഒൻപത് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. അതേസമയം ഇതിന് ഭീകരബന്ധമൊന്നുമില്ലെന്ന് ചൈനീസ് മാധ്യമങ്ങൾ വ്യക്തമാക്കി.

വിമാനം ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ ഒരു യാത്രക്കാരൻ തീകൊളുത്തിയ ശേഷം കത്തിവീശി കാട്ടി ഭീകരാന്തരീഷം സൃഷ്ടിക്കുകയായിരുന്നു. എന്നാൽ ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് വിമാനവും മറ്റു യാത്രികരും രക്ഷപെട്ടു. പക്ഷെ ഇയാൾ ഇരുന്നിരുന്ന സീറ്റും എമർജൻസി ഡോറും ഭാഗികമായി കത്തി നശിച്ചു.

ഞായർ പുലർച്ചെ ഒരുമണിയോടെയാണ് സംഭവങ്ങൾ അരങ്ങേറുന്നത്. അക്രമിയുമായുള്ള പിടിവലിക്കിടെ രണ്ട് യാത്രക്കാർക്കു പരുക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, അക്രമി പെട്രോളും ലൈറ്ററും വിമാനത്തിനുള്ളിൽ കയറ്റിയിരുന്നുവെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിനു പിന്നിലെ കാരണമെന്തെന്നു വ്യക്തമായിട്ടില്ല. സിഗരറ്റ് ലൈറ്ററുകളും തീപിടിക്കുന്ന വസ്തുക്കളും വിമാനത്തിനുള്ളിൽ കയറ്റുന്നത് ചൈനയിൽ വിലക്കിയിട്ടുണ്ട്. അതിനാൽ തായ്ചൗ വിമാനത്താവളത്തിലെ സുരക്ഷപാളിച്ചയിലേക്കാണ് സംഭവം വിരൽചൂണ്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here