ന്യൂയോർക്‌ : മുഖ്യമന്ത്രിയായി ശ്രീ പിണറായി വിജയൻ അധികാരം ഏറ്റ നാൾമുതൽ പ്രവാസികളുടെ സ്വത്തു സംരക്ഷണം സംബന്ധിച്ചു ഫൊക്കാന അദ്ദേഹവുമായി ആശയവിനിമയം നടത്തി വരികയാണ്. അതിന്റെ തുടർച്ച എന്ന നിലയിൽ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, മാധ്യമ പ്രവർത്തകൻ രജി ലൂക്കോസ്എന്നിവർ ശ്രീ പിണറായി വിജയനെ കാണുകയും, നിവേദനം സമർപ്പിക്കുകയും ചെയ്ത്. അതോടൊപ്പം തന്നെ പ്രവാസികളുടെ വസ്തു വകകൾ അനധികൃതമായി കയ്യടക്കിയ
ചിലരെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചു.
അദ്ദേഹം അതെല്ലാം ശ്രദ്ധയോടെ കേൾക്കുകയൂം കേരളാ പ്രവാസി ട്രിബുണൽ നടപ്പിലാക്കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കാമെന്നും ഉറപ്പു നൽകുകയും ചെയ്‌തു. ഫൊക്കാനയുടെ ആവിശ്യത്തോടെ വളരെ അനുകൂലമായി കേരളാ സർക്കാർ പ്രതികരിച്ചതിൽ സന്തോഷം ഉണ്ടന്ന് പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു.കേരളാ പ്രവാസി ട്രിബുണൽ എന്ന ആശയം ഫോക്കനാ തന്നെയാണ് പിണറായി വിജയൻ്റെ മുന്നിൽ ഏറ്റവും ആദ്യം അവതരിപ്പിച്ചത്.

കേരളത്തിൽ നിന്ന് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ തേടി എഴുപതുകളില്‍ അമേരിക്കയിലേക്ക് കുടിയേറിയ കേരളീയര്‍ പലരും വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്നു. ജോലിയില്‍ നിന്നും വിരമിച്ച് ഇരുനാടുകളിലുണ്ടമായി വിശ്രമജീവിതം നയിക്കാമെന്നോര്‍ത്തിണ്ടരുന്ന പലരും നാട്ടിലുള്ള അവരുടെ സ്വത്തുക്കളെ താലോലിച്ചു കൊണ്ടുനടന്ന അവസരത്തിൽ നാട്ടിലുള്ള സ്വന്തക്കാർ തന്നെ ഇ സ്വത്തുവകകൾ കൈയടക്കുന്ന കാഴ്ച്ചയാണ്. ഈ അവസരത്തിൽ കേരളാ പ്രവാസി ട്രിബുണൽ എന്ന ആശയത്തിലൂടെ ഫൊക്കാന ഉദ്ദേശിക്കുന്നത്‌ സ്വത്തു സംബന്ധമായ പ്രശ്നങ്ങളിൽ അകപ്പെട്ട പ്രവാസികളെ ഫൊക്കാനയുടെ നേതൃത്വത്തിൽ ഒന്നിപ്പിക്കുകയും പ്രവാസി ട്രിബുണലുമായി ബന്ധിപ്പിക്കുവാനുള്ള അവസരം ഉണ്ടാക്കുകമാണ്. കേസുകൾ നടത്തുവാനും,അനുബന്ധമായ സഹായങ്ങൾ ചെയ്തു നൽകുവാനും പാലമായി പ്രവർത്തിക്കുവാൻ ഫൊക്കാന തയാറാമെന്നും സെക്രട്ടറിഫിലിപ്പോസ് ഫിലിപ് അറിയിച്ചു. കൂട്ടായി ചർച്ച ചെയ്ത് ഈ വിഷയത്തിൽ ശാശ്വതമായ തീരുമാനം എടുപ്പിക്കുവാൻ കേരളാ, കേന്ദ്ര ഗവൺമെന്റു കളിൽ സമ്മർദ്ദം ചെലുത്തുവാൻ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു .കഴിഞ്ഞ കലാങ്ങളിലേതു പോലെ വരും കലാങ്ങളിലും ഫൊക്കാന സാമൂഹിക പ്രവർത്തനത്തിന്റെ പാതയിൽ പ്രവാസികളുടെ ഏതു പ്രശ്നങ്ങൾക്കൊപ്പം നിലകൊള്ളും. സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ ഫൊക്കാനയ്ക്കുള്ള പങ്ക് എന്നും വളരെ വലുതാണ്. മുഖ്യമന്ത്രിയുമായി നടന്ന ചർച്ച ഒരു സംഘടനാ നിലയിൽ പരിഹാരം നേടുക എന്നത് ഫൊക്കാന കടമയായി ഏറ്റുടുക്കുന്നു എന്ന് ഫൊക്കാന ഭാരവാഹികൾ അറിയിച്ചു.

1 COMMENT

  1. Worthwhile project. I know a case of massive misappropriation of property by the relatives of a diseased person who’s wife is fighting the case in kerala courts.

LEAVE A REPLY

Please enter your comment!
Please enter your name here