ന്യുയോര്‍ക്ക് : ഫോമയുടെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കിയ ക്രിക്കറ്റ്  മൽസരത്തിൽ, ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ എഫ് സി സി – ഫിലദെൽഫിയ, ടസ്‌കേഴ്‌സ് – ലോങ്ങ് ഐലണ്ടിനെ പരാജയപ്പെടുത്തി കിരീടം നേടി.

ജൂലൈ രണ്ടിന് ന്യൂ യോർക്കിലുള്ള കണ്ണിങ്ങ്ഹാം പാർക്കിൽ (Cunningan park, Fresh Meadow, NY) വച്ച് നടന്ന ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ലോങ്ങ് ഐലൻഡ് ടസ്‌കേഴ്‌സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. നാലു വിക്കറ്റ് നഷ്ടത്തിൽ ഇരുപതു ഓവറിൽ നൂറ്റി അമ്പതിനാല് റൺസ് നേടിയെന്ക്കിലും രണ്ടു ഓവർ അവശേഷിച്ചിരിക്കെ എഫ് സി സി ഫിലദെൽഫിയാ നാലു വിക്കറ്റിന്റെ നഷ്ടത്തിൽ അനായാസം ടസ്‌കേഴ്‌സിനെ പരാജയപ്പെടുത്തുകയായിരുന്നു.

ശനിയാഴ്ചയും ഞായറാഴ്ച രാവിലെയുമായി പല ഗ്രൗണ്ടുകളിൽ നടന്ന മത്സരങ്ങളിൽ നിന്നും വിജയിച്ച ടീമുകളിൽ നിന്നും ടസ്‌കേഴ്‌സ് ചലച്ചേഴ്സിനെയും എഫ് സി സി ബെർഗനേയും സെമിഫൈനലിൽ പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്. മത്സരങ്ങൾക്ക് അമ്പയർമാരായിരുന്നത് ലോക പ്രശസ്ത സ്റ്റീവ് ബക്‌നറും, കൃഷ്ണ, ഹരീഷ്, റാം എന്നിവരായിരുന്നു.

92 റൺസ് നേടിയ റാഫിക്ക് മേലേത് ബെസ്റ് ബാറ്റ്സ്മാൻ ട്രോഫി ജെയിംസ് അലക്സ് നൽകി. ബെസ്ററ് ബൗളർ ട്രോഫി എൽജോ ജോസിന് തോമസ് ഉമ്മനും (ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ) ക്യാഷ് അവാർഡ് അനിൽ കോയിപ്പുറവും നൽകി. മലയാളികൾക്ക് അഭിമാനമായി അമേരിക്കൻ യൂത്ത് ക്രിക്കറ്റ് ടീമിൽ കളിക്കുന്ന പ്രശാന്ത് നായർക്ക് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അവാർഡ് നൽകി ആദരിച്ചു. റണ്ണർ അപ്പ് ടീം ലോങ്ങ് ഐലൻഡ് ടസ്കേഴ്സിന് മെഡൽ നൽകി ജോൺ സി വര്ഗീസും (ജുഡീഷ്യൽ കമ്മിറ്റി മെമ്പർ), ട്രോഫി നൽകി തോമസ് കോശിയു, ഫിലിപ്പ് മഠത്തിലും ആദരിച്ചു. റണ്ണേഴ്‌സ് അപ്പിനുള്ള 500 ഡോളർ ക്യാഷ് അവാർഡ് ഫിലിപ്പ് മത്തായിയും നൽകി. 52 റൺസും 7 വിക്കറ്റും നേടിയ ഷെയിൻ ക്ലീറ്റസ് മാൻ ഓഫ് ദി സീരീസായി ജിൻസ് ജോസഫ് (കെ സി ഐ പ്രസിഡന്റ്) ട്രോഫി നൽകിയും ലാലി കളപ്പുരക്കൽ (ഫോമാ വൈസ് പ്രസിഡന്റ്) ക്യാഷ് അവാർഡും നൽകി. ഫൈനൽ മാൻ ഓഫ് ദി മാച്ച് ആയി 82 റൺസ് നേടിയ നവീൻ ഡേവിസിന് മാത്യു വര്ഗീസ് (ടൂർണമെന്റ് ചെയര്‍മാന്‍) ട്രോഫി നൽകി ആദരിച്ചു.

ഫൈനൽ മത്സരത്തിൽ വിജയിച്ച ഫ് സി സി ഫിലദെൽഫിയക്ക് ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ് മെഡൽ നൽകിയും, ക്രിക്കറ്റ് ടൂർണമെന്റിന്റെ മെയിൻ സ്പോന്സറായ സാബു ലൂക്കോസ് (Blue Ocean Wealth Solutions) വിജയികൾക്കുള്ള ട്രോഫിയും. ഒന്നാം സ്ഥാനം നേടിയ ടീമിനുള്ള ക്യാഷ് അവാർഡ് 1,500 ഡോളര്‍ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും നൽകി ആദരിച്ചു.

ഈ ക്രിക്കറ്റ് ടൂർണമെന്റ് ചിരകാലാഭിലാഷത്തിന്റെ ഒരു പൂർത്തീകരണമാണെന്നും, യുവാക്കൾക്കുവേണ്ടി ഇനിയും പുതിയ പരിപാടികളുമായി ഫോമാ മുമ്പോട്ടുവരുമെന്നും കൂടുതൽ യുവാക്കളെ ഫോമയിലേക്കു സ്വാഗതവും ചെയ്യുന്നതുമായി ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു.

ഓഗസ്റ്റിൽ കേരളത്തിൽ വച്ച് നടക്കുന്ന ഫോമാ കൺവെൻഷനിലേക്കു എല്ലാ യുവജനങ്ങളേയും, സ്പോൺസേഴ്‌സിനെയും, കമ്മിറ്റി മെമ്പേഴ്സിനെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ് പറഞ്ഞു

മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശുങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ജോ. സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോ. ട്രഷറര്‍ ജോമോന്‍ കുളപ്പുരക്കന്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം വിജയ കിരീടം നേടിയ എഫ് സി സി ഫിലദെൽഫിയയെ മുക്തകണ്ഠം പ്രശംസിക്കുന്നതായും അറിയിച്ചു.

ക്രിക്കറ്റിന്റെ ആവേശം തിരതല്ലിയ T20 ടൂര്‍ണമെന്റിലേക്ക് കടന്നു വന്നവർ ഷിനു ജോസഫ് (യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്റ്), ഡോക്ടർ ജേക്കബ് തോമസ് (ഫോർമർ റീജിയണൽ വൈസ് പ്രസിഡന്റ്), ഷാജി മാത്യു (ഫോർമർ നാഷണൽ കമ്മിറ്റി മെമ്പർ), അനിയൻ യോങ്കേഴ്‌സ് (ഫോർമർ നാഷണൽ കമ്മിറ്റി മെമ്പർ), ഷോബി ഐസക് (യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ ഫോർമർ പ്രസിഡന്റ്), ജോൺ ജോർജ് (കാൻജ്ജ് ഫോർമർ വൈസ് പ്രസിഡന്റ്) ജോർജ് തോമസ്, സക്കറിയ കരിവേലിൽ, ജോസഫ് കളപ്പുരക്കൽ (ലിംകാ ഫോർമർ പ്രസിഡന്റ്).  ഇതൊരു വൻ വിജയമാക്കിയ എല്ലാവര്ക്കും ഭാരവാഹികളായ ടൂർണമെന്റ് ചെയര്‍മാന്‍ മാത്യു വര്ഗീസ് (ബിജു) യൂത്ത് റെപ്രെസെന്ററ്റീവ് ബേസിൽ ഏലിയാസ്, നാഷണൽ കമ്മിറ്റി മെമ്പർ തോമസ് ടി ഉമ്മൻ, ടീം ഓർഗനൈസേർസ് അനിൽ കോയിപ്പുറം, സാം തോമസ് നിജിൻ മാത്യു എന്നിവർ നന്ദി പറഞ്ഞുകൊണ്ട് അടുത്ത വർഷം വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ സന്തൂർ റെസ്റ്റാറന്റിൽ വച്ച് നടന്ന ഡിന്നർ സൽക്കാരത്തോടെ ടൂർണമെന്റ് സമാപിച്ചു.

 DSC_4918 IMG_9468 IMG_9469 IMG_9470 IMG_9472 IMG_9473 IMG_9474 IMG_9475 IMG_9476 IMG_9477 IMG_9478 IMG_9479

LEAVE A REPLY

Please enter your comment!
Please enter your name here