ഹൂസ്റ്റന്‍: ഒരു ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിയ കെഎസ്ഡിഐസി ചെയര്‍മാന്‍ ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐഎഎസിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്‍, ജൂലൈ 1, 2017 ശനിയാഴ്ച ഷുഗര്‍ലാന്റിലെ മദ്രാസ് പവിലിയനില്‍ വച്ച് ഹൃദ്യമായ സ്വീകരണം നല്‍കി.
വൈകുന്നേരം 6 മണിക്ക് ആരംഭിച്ച സ്വീകരണത്തില്‍ അര മണിക്കൂര്‍ പരസ്പരം പരിചയപ്പെടുവാനും സംസാരിക്കുവാനുമുള്ള അവസരമായിരുന്നു. കൃത്യം 6.30ന് ഡോ.സബീന ചെറിയാന്റെ അമേരിക്കന്‍ ദേശീയ ഗാനത്തിനു ശേഷം ലൈല ജോര്‍ജ് ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐഎഎസിന് ബൊക്കെ നല്‍കി.

ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസ്, എസ്‌കെ ചെറിയാന്‍, കെന്‍ മാത്യു, പൊന്നു പിള്ള, അലക്‌സാണ്ടര്‍ തോമസ്, ബാബു ചാക്കോ, ജെയിസ് ജേക്കബ്, ബാബു മാത്യു എന്നിവര്‍ നിലവിളക്കു കൊളുത്തി.
തുടര്‍ന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്‍, പ്രസിഡന്റ് എസ് കെ ചെറിയാന്‍ സ്വാഗതം ആശംസിക്കുകയും കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. അതില്‍ റാന്നിയിലെ ഗവണ്‍മെന്റ് ആശുപത്രി, ചങ്ങനാശ്ശേരി ഗവണ്‍മെന്റ് ആശുപത്രി, ചങ്ങനാശേരി ശ്രീ ശങ്കര ഹൈസ്‌കൂള്‍, തുരുത്തി, ലെറ്റ് ദം സ്‌മൈല്‍ എഗെയിന്‍ തുടങ്ങിയ ചാരിറ്റി പ്രവര്‍ത്തനങ്ങളെ എടുത്തു കാട്ടുകയും ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍, സ്റ്റാഫോര്‍ഡ് സിറ്റി പ്രോടേം മേയര്‍ കെന്‍ മാത്യു, തുടങ്ങിയവരുടെ ആശംസാ പ്രസംഗങ്ങള്‍ക്കു ശേഷം മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ മുന്‍ പ്രസിഡന്റ് ജോസഫ് ജെയിംസ് മുഖ്യാതിഥിയായ കെഎസ്ഡിഐസി ചെയര്‍മാന്‍ ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐഎഎസിനെ ഔപചാരികമായി സദസ്യര്‍ക്ക് പരിചയപ്പെടുത്തി.

അതിങ്ങനെ ആയിരുന്നു…. 1949 ജൂണ്‍ 26ന് ഭൂജാതനായ ഡോ.ക്രിസ്റ്റി സ്‌കൂള്‍ വിദ്യാഭ്യാസത്തെ തുടര്‍ന്ന് 1968 ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎസ്സി ഒന്നാം റാങ്കിലും, അതിനു ശേഷം എം.എസ്.എസി സുവോളജിയിലും ഒന്നാം റാങ്കും കരസ്ഥമാക്കി.
പിന്നീട് ഗുജറാത്ത് സൗരാഷ്ട്ര യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡെവലപ്‌മെന്റ്& മാനേജ്‌മെന്റ് ഓഫ് മറീന്‍ ഫിഷറീസില്‍ പഠനം നടത്തി. തുടര്‍ന്ന് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ഡിപ്ലോമ ഇന്‍ ഡെവലപ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി.

1973 മുതല്‍ വിവിധ തസ്തികകളില്‍ അസിസ്റ്റന്റ് കളക്ടര്‍, മാനേജിങ്ങ് ഡയറക്ടര്‍, ഡിസ്ട്രിക്ട്  മജിസ്‌ട്രേറ്റ്, ഫിഷറീസ് കമ്മീഷ്ണര്‍, കയര്‍ ബോര്‍ഡ് ചെയര്‍മാന്‍, അര്‍ബന്‍ ഡെവലപ്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ടൂറിസം സെക്രട്ടറി, തുടങ്ങിയ ഉന്നത തസ്തികകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്കു ശേഷം 2007-2012 കാലയളവില്‍ ഇന്‍ഡ്യന്‍ രാഷ്ട്രപതിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു.

ഇപ്പോള്‍ അദ്ദേഹം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ബൈ ലോ കമ്മിറ്റി ചെയര്‍മാനും, കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാനും ആണ്.
തന്റെ അറിവും, അനുഭവങ്ങളും, കാഴ്ചപ്പാടുകളും നമുക്ക് പകര്‍ന്നു തരാനായി അദ്ദേഹത്തെ വേദിയിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു….

തുടര്‍ന്ന് കെഎസ്ഡിഐസി ചെയര്‍മാന്‍ ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐഎഎസ് ഏതാണ്ട് 45 മിനിറ്റ് നിരവധി വിഷയങ്ങള്‍ സദസ്യര്‍ക്ക് വിശദീകരിച്ചു. അമേരിക്കയില്‍ ഉപരിപഠനാര്‍ത്ഥം എത്തിയിട്ടുള്ള സമര്‍ഥരായ വിദ്യാര്‍ത്ഥികള്‍ക്ക്, മറ്റ് സംരംഭകര്‍ക്കും കേരളത്തില്‍ ഉയര്‍ന്ന നിലയിലുള്ള ജോലിയോ, ബിസിനസ് ആരംഭിക്കുവാനുള്ള സ്ഥലം, തുടങ്ങുവാനുള്ള മൂലധനം എന്നിവ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ കേരള ഗവണ്‍മെന്റുമായി ചേര്‍ന്ന് അംഗീകരിക്കുന്ന വിവിധ പ്രോജക്റ്റുകള്‍ക്ക് നല്‍കും എന്ന് അദ്ദേഹം വ്യക്തമാക്കി. അങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം ജില്ലയില്‍ 100+ ഏക്കറുകളും, ചേര്‍ത്തലയില്‍ 75 ഏക്കറും ഇപ്പോള്‍ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ കൈവശം ഉണ്ട്. കൂടുതല്‍ സ്ഥലങ്ങള്‍ വിവിധ പദ്ധതികള്‍ വരുന്നതനുസരിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തരപ്പെടുത്തി കൊടുക്കുവാനും സാധിക്കും എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ജോര്‍ജ് മണ്ണിക്കരോട്ട്, ബാബു തെക്കേക്കര, ജോര്‍ജ് ഏബ്രഹാം, ടോം വിരിപ്പന്‍, പൊന്നു പിള്ള എന്നിവരുടെ ആശംസാ പ്രസംഗങ്ങള്‍ക്കു ശേഷം ജെയിംസ് കൂടലല്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. എംസി ലക്ഷ്മി പീറ്ററും ഡോ. സബിന ചെറിയാനും ചേര്‍ന്ന് ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചു. ഡിന്നറോടെ പരിപാടികള്‍ അവസാനിച്ചു

 

with Dr. Christy

LEAVE A REPLY

Please enter your comment!
Please enter your name here