ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ടൊറന്റോ കേന്ദ്രമാക്കിയുള്ള കനേഡിയൻ ചാപ്പ്റ്റർ  രൂപീകരിച്ചു. ഫോമാ പൊളിറ്റിക്കൽ ഫോറം  ചെയർമാ ൻ  തോമസ് റ്റി ഉമ്മന്റെ അധ്യക്ഷതയിൽ ടോറോന്റോയിൽ വച്ച് ചേർന്ന യോഗത്തിൽ റീജിയണൽ വൈസ് പ്രസിഡന്റ് തോമസ് കെ തോമസ് ചാപ്റ്റർ ഭാരവാഹികളായി മാറ്റ് മാത്യുസ് (കോഓർഡിനേറ്റർ), സാക് കോശി ( വൈസ് കോഓർഡിനേറ്റർ), മാത്യു കുതിരവട്ടം ( സെക്രട്ടറി), ബിനോയ് വർഗീസ് (ജോയിന്റ് സെക്രട്ടറി), എന്നിവരെയും കമ്മറ്റിയംഗങ്ങളായി ജിജോ തോമസ്, എബ്രഹാം കുര്യൻ ,  മോഹൻ ആര്യത്ത്, ആന്റണി തോമസ്, സന്ധ്യ മനോജ്, ജെന്നിഫർ പ്രസാദ്, തോമസ് തോമസ് എന്നിവരെയും തെരഞ്ഞെടുത്തതായി അറിയിച്ചു.  

കാനഡയിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ ദീർഘകാലം പ്രവർത്തിക്കുന്ന ഫോമാ നേതാക്കളെ കാനഡ  ചാപ്റ്റർ ഭാരവാഹികളായി തെരഞ്ഞെടുത്തതിൽ ഫോമാ പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി തോമസ് , ട്രഷറാർ ജോസി കുരിശിങ്കൽ, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കൽ, ജോ. സെക്രട്ടറി വിനോദ് കൊണ്ടൂർ, ജോ. ട്രഷറാർ ജോമോൻ കുളപ്പുരക്കൽ,  എന്നിവർ പ്രത്യേകം  അഭിനന്ദനം  അറിയിച്ചു.  മലയാളി സമൂഹത്തിൽ  മുഖ്യധാരാ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവരെ  പ്രോത്സാഹിപ്പിക്കുക, പ്രവാസികളുടെ  പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിൽ പൊളിറ്റിക്കൽ ഫോറം  സജീവമായി  പ്രവർത്തിക്കുകയാണെന്നു  ചെയര്മാന് തോമസ് റ്റി ഉമ്മൻ പ്രസ്താവിച്ചു.

PF Canada2

 

 

LEAVE A REPLY

Please enter your comment!
Please enter your name here