റ്റാമ്പാ: ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ തയാറെടുത്തുകഴിഞ്ഞു. ചിങ്ങമാസം പിറന്നതിനുശേഷമുള്ള ആദ്യത്തെ ശനിയാഴ്ചയാണ് ഓഗസ്റ്റ് 19. മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ (എം.എ.സി.എഫ്) ഓണാഘോഷം അന്നേദിവസമാണ്. എല്ലാവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്കു പുറമെ ഓണാഘോഷത്തിന്റെ ലഹരി പാരമ്യത്തിലെത്തിക്കുവാനായി ചെണ്ടമേളത്തോടൊപ്പം 151 സുന്ദരികള്‍ കേരളാ ചമയങ്ങളുമായി മെഗാ തിരുവാതിര അവതരിപ്പിക്കുന്നു. പങ്കെടുക്കുന്ന എല്ലാവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

ഫ്‌ളോറിഡ ഹിന്ദു ടെമ്പിളിനു സമീപമുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി) ഹാളില്‍വച്ചാണ് പരിപാടികള്‍ അരങ്ങേറുന്നത്. കാണികള്‍ക്ക് ബാല്‍ക്കണിയില്‍ നിന്നു മെഗാ തിരുവാതിര ആസ്വദിക്കുന്നതിനായി സൗകര്യപ്പെടുത്തുന്നതാണ്. (ഹാള്‍ തെരഞ്ഞെടുക്കുവാനുള്ള പ്രധാന കാരണം കാണുവാനുള്ള സൗകര്യമാണ്).

ഓണാഘോഷം വിജയകരമാക്കുവാന്‍ എം.എ.സി.എഫ് ട്രസ്റ്റി ബോര്‍ഡിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ സഹായസഹകരണങ്ങളുമുണ്ടായിരിക്കുമെന്നു ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി സാല്‍മോന്‍ മാത്യു, ടോമി മ്യാല്‍ക്കരപ്പുറത്ത്, സോണി കുളങ്ങര, സാജന്‍ കോരത് തുടങ്ങിയവര്‍ അറിയിച്ചു.

റ്റാമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളേയും ഓഗസ്റ്റ് 19-ന് ഐ.സി.സി ഹാളില്‍ നടക്കുന്ന ഓണാഘോഷ പരിപാടികളിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി പ്രസിഡന്റ് ലിജു ആന്റണിയും, സെക്രട്ടറി ലക്ഷ്മി രാജേശ്വരിയും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.macfthampa.com

MACFonam_pic

LEAVE A REPLY

Please enter your comment!
Please enter your name here