ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ ന്യൂയോര്‍ക്ക് ക്വീൻസിലുള്ള ആലിപോണ്ട് പാർക്കിൽ വെച്ച് നടത്തിയ വാർഷിക പിക്നിക്ക് വന്‍ വിജയമായി. പ്രസിഡന്റ് കോമളൻ പിള്ള ഔപചാരികമായി ഉദ്ഘാടനം നിര്‍വഹിച്ച പിക്നിക്കില്‍ ന്യൂയോര്‍ക്കിലെയും പ്രാന്തപ്രദേശങ്ങളിലെയും ധാരാളം കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ജനറൽ സെക്രട്ടറി സേതുമാധവന്‍, ട്രഷറര്‍ രഘുവരന്‍ നായര്‍, ബാബു മേനോന്‍ പത്മാലയം, പ്രദീപ് മേനോന്‍, പ്രദീപ് പിള്ള, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ വനജ നായര്‍, ശോഭ കറുവക്കാട്ട്, നരേന്ദ്രന്‍ നായര്‍, ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കായിക-വിനോദ മത്സരങ്ങളില്‍ കൊച്ചു കുട്ടികല്‍ മുതല്‍ വയോധികര്‍ വരെ പങ്കെടുത്തു. വിജയികള്‍ക്ക് തദവസരത്തില്‍ തന്നെ സമ്മാനങ്ങളും നല്‍കി.

ഓരോ കുടുംബാംഗങ്ങളും കൊണ്ടുവന്ന ഭക്ഷണ പാനീയങ്ങള്‍ സമാഹരിച്ചത് ഫുഡ് കമ്മിറ്റി ചെയര്‍മാൻ അപ്പുക്കുട്ടന്‍ പിള്ളയായിരുന്നു. സുധാകരന്‍ പിള്ള, സുനില്‍ നായര്‍, ഡോ. സ്മിതാ പിള്ള , കലാ സതീഷ്, രാംദാസ് കൊച്ചുപറമ്പില്‍, ജനാര്‍ദ്ദനന്‍ തോപ്പില്‍ എന്നിവര്‍ പിക്നിക്കിന്റെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ചു.

group 2 group 3 group 4 group 5 group 6 group 7

LEAVE A REPLY

Please enter your comment!
Please enter your name here